Flash News

6/recent/ticker-posts

ബാബരി മസ്ജിദ് ആവര്‍ത്തിക്കുന്നുവോ?; കൃഷ്ണജന്മഭൂമിയിലെ മസ്ജിദ് പൊളിക്കണമെന്ന ഹര്‍ജി കോടതി സ്വീകരിച്ചു

Views
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ സ്ഥിതി ചെയ്യുന്ന ഷാഹി ഈദ് ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ അടുത്ത 18ന് വാദം കേള്‍ക്കുമെന്ന് ജില്ലാ ജഡ്ജി സാധന റാണി ഠാക്കൂര്‍ അറിയിച്ചു.

ഈദ് ഗാഹ് മസ്ജിദ് കൃഷ്ണ ജന്മഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സമര്‍പ്പിച്ച ഹര്‍ജി മഥുരയിലെ ഒരു സിവില്‍ കോടതി തള്ളിയിരുന്നു. 

17-ാം നൂറ്റാണ്ടിലാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിര്‍മിച്ചത്. മസ്ജിദ് സ്ഥിതി ചെയ്യുന്നത് കൃഷ്ണ ജന്മഭൂമിയായ കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ 13 ഏക്കര്‍ പരിസരത്തിനുള്ളില്‍ ആണെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ഒരു സംഘം മഥുര സിവില്‍ കോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഹര്‍ജിക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ഈ കേസിലൂടെ ബാബരി മസ്ജിദിന് സമാനമായ കോടതി വിധിയിലേക്ക് വിഷയം മാറുമോ എന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍


Post a Comment

0 Comments