Flash News

6/recent/ticker-posts

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ കോഫേ പോസ ചുമത്തി. പ്രധാന പ്രതികളായ സ്വപ്ന സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കോഫേ പോസ ചുമത്തിയത്..

Views
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കെതിരെ കോഫേ പോസ ചുമത്തി. പ്രധാന പ്രതികളായ സ്വപ്ന സന്ദീപ് എന്നിവര്‍ക്കെതിരെയാണ് കോഫേ പോസ ചുമത്തിയത്. നിരന്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കോഫേ പോസ. ഇത് പ്രകാരം കേസെടുത്താല്‍ പ്രതികളെ കരുതല്‍ തടങ്കല്ലിലേക്ക് മാറ്റാന്‍ അന്വേഷണ ഏജന്‍സിക്ക് അധികാരമുണ്ട്. 

സ്വപ്ന സുരേഷിനും സന്ദീപിനുമെതിരെ  കോഫേ പോസ ചുമത്താന്‍ അഭ്യന്തര സെക്രട്ടറിയാണ് അനുമതി നല്‍കിയത്. ഈ രണ്ടുപേരും നിരന്തരമായി നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തി എന്ന് കസ്റ്റംസിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

ഇതേ തുടര്‍ന്ന് സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തി. സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയില്‍ വാങ്ങുന്ന കസ്റ്റംസ് ഇവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനായി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. 

കോഫേ പോസ നിയമപ്രകാരം സ്വര്‍ണക്കളളക്കടത്തുകേസിലെ പ്രതികളെ ഒരു  വര്‍ഷത്തെ കരുതല്‍ തടങ്കലിലാക്കാം എന്ന് നേരത്തെ തന്നെ കസ്റ്റംസിന് നിയമോപദേശം ലഭിച്ചിരുന്നു. കോഫോ പോസ ബോര്‍ഡാണ് ഇതിന് അനുമതി നല്‍കേണ്ടത്. കളളക്കടത്തിലെ ഇടനിലക്കാര്‍, പണം മുടക്കിയവര്‍, സ്വര്‍ണം വാങ്ങിയവര്‍ എന്നിവര്‍ക്കെതിരെയും സമാനമായ രീതിയില്‍ ശക്തമായ നടപടിയുണ്ടാവും എന്നാണ് സൂചന. 


Post a Comment

0 Comments