Flash News

6/recent/ticker-posts

ഉംറ നാളെ രാവിലെ ആറു മുതല്‍ ; ഒരു സംഘത്തിന് മൂന്നു മണിക്കൂര്‍ മാത്രം

Views


റിയാദ്- കോവിഡ് പശ്ചാത്തലത്തില്‍ ഏഴ് മാസമായി നിര്‍ത്തിവെച്ച ഉംറ തീര്‍ഥാടനം നാളെ രാവിലെ ആറു മണിക്ക് പുനരാരംഭിക്കും. ആറു മണിക്ക് മസ്ജിദുല്‍ ഹറാമിലേക്ക് ആദ്യസംഘത്തെ കടത്തിവിടും. മൂന്നു മണിക്കൂറാണ് ഒരു സംഘത്തിന് ഉംറ ചെയ്യാനുള്ള സമയം. ഒരു സംഘത്തില്‍ ആയിരത്തില്‍ താഴെ മാത്രമേ തീര്‍ഥാടകരുണ്ടാവുകയുള്ളൂ. ഒരു ദിവസം ആറായിരം പേര്‍ക്ക് മാത്രമാണ് അനുമതിയുളളത്. ഇവരെല്ലാം ഇഅ്തമര്‍നാ ആപ് വഴി ഉംറക്ക് അപേക്ഷിച്ചവരാണ്. ഹറമിന്റെ മൊത്തം ശേഷിയുടെ 30 ശതമാനം മാത്രമേ ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളൂ. ഉംറയാരംഭിക്കുന്നത് മുതല്‍ ത്വവാഫിലും സഅ്‌യിലും അവസാനം പുറത്തിറങ്ങുന്നത് വരെയും ആരോഗ്യപ്രവര്‍ത്തകര്‍ ഓരോ സംഘത്തെയും അനുഗമിക്കും.<br /> ഈ മാസം 18നാണ് രണ്ടാം ഘട്ടം. മസ്ജിദുല്‍ ഹറാമിന്റെ ശേഷിയുടെ 75 ശതമാനം ഈ അവസരത്തില്‍ ഉപയോഗിക്കും. ഈ സമയത്ത് മസ്ജിദുല്‍ ഹറാമില്‍ നമസ്‌കാര സൗകര്യവും ഒരുക്കും. നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ ഹറമിന്റെ 100 ശതമാനം ശേഷിയും ഉപയോഗിക്കും. വിദേശത്ത് നിന്നുള്ള തീര്‍ഥാടകസംഘങ്ങളെയും ഈ ഘട്ടത്തില്‍ അനുവദിക്കും.


Post a Comment

0 Comments