Flash News

6/recent/ticker-posts

ഇന്ന് ദേശീയ ആര്‍ട്ടിസ്റ്റ് ദിനം

Views സ്പാനിഷ് ആര്‍ട്ടിസ്റ്റ് പാബ്ലോ പിക്കാസോയുടെ ജന്മദിനമായ ഒക്ടോബര്‍ 25 ്‌ദേശീയ ആര്‍ട്ടിസ്റ്റ് ദിനമായി ആഘോഷിക്കുന്നു. സ്‌പെയിന്‍കാരനായ ഒരു ചിത്രകാരനും ശില്പിയും ആയിരുന്നു പാബ്ലോ പിക്കാസോ .ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ ചിത്രകാരന്മാരില്‍ ഒരാളായി അദ്ദേഹം ഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പൂര്‍ണ്ണ നാമം പാബ്ലോ ഡിയെഗോ ഹോസെ ഫ്രാന്‍സിസ്‌കോ ദ് പോള യുവാന്‍ നെപോമുസെനോ മരിയ ദെ ലോ റെമിദോ സിപ്രിയാനോ ദെ ലാ സാന്റിസിമ ട്രിനിടാഡ് ക്ലിറ്റോ റൂയി യ് പിക്കാസോ എന്നായിരുന്നു. ക്യൂബിസത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രശസ്തനായിരുന്നു പിക്കാസോ. വസ്തുക്കളെ വിഘടിപ്പിക്കുകയും പിന്നീട് അവയെ അമൂര്‍ത്തമായ രീതിയില്‍ പുനര്‍യോജിപ്പിക്കുകയും ചെയ്യുന്ന ചിത്രകലാശൈലിയാണ് ക്യൂബിസം. പിക്കാസോ 13,500 ചിത്രങ്ങളും 100,000 പ്രിന്റുകളും (ലോഹത്തില്‍ കൊത്തിയുണ്ടാക്കുന്നവ – എന്‍ഗ്രേവിംഗ്‌സ്), പുസ്തകങ്ങള്‍ക്കായി ഉള്ള 34,000 ചിത്രങ്ങളും 300 ശില്പങ്ങളും രചിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. പാബ്ലോ പിക്കാസോയോടുള്ള ആദര സൂചകമായിട്ടാണ് ഒക്ടോബര്‍ 25 ദേശീയ ആര്‍ട്ടിസ്റ്റ് ദിനമായി ആചരിക്കുന്നത് .സൃഷ്ടിപരമായ ഒരു മനുഷ്യ ആവിഷ്‌കാരമെന്ന നിലയില്‍ കല അസംഖ്യം കാര്യങ്ങളെ ഉള്‍ക്കൊള്ളുന്നു. ഇത് ജീവിതത്തിന്റെ ഭംഗി അല്ലെങ്കില്‍ കയ്‌പേറിയ യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കുന്നു. ഇത് ചരിത്രം, വിപ്ലവങ്ങള്‍, കലാപങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്നു, ചിലപ്പോള്‍ അവയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു മാര്‍ഗവുമാണ്. ചുരുക്കത്തില്‍, കലയില്ലാതെ ചരിത്രമോ സംസ്‌കാരമോ ഇല്ല. പെയിന്റിംഗുകള്‍, ശില്‍പം, ഫോട്ടോഗ്രാഫി, വാസ്തുവിദ്യ, സംഗീതം എന്നിവയും അതിലേറെയും


Post a Comment

0 Comments