Flash News

6/recent/ticker-posts

റുമ്മാൻ പഴത്തിന്റെ റങ്കുള്ള നാട്.

Views
റുമ്മാൻ പഴത്തിന്റെ
റങ്കുള്ള നാട്

വേങ്ങര പോപ്പുലർ ന്യൂസ്
 റിപ്പോർട്ടർ:NSNM-PALANI
--------------------------------------
        റുമ്മാൻ പഴം കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല.കാണാൻ ചന്തമുള്ളതും വളരെയധികം ഹെൽത്തിയായിട്ടുള്ള ഒരു പഴമാണ് റുമ്മാൻ.കുട്ടികളും മുതിർന്നവരും പ്രായം ചെന്നവരും ഒരുപോലെ ഇത് ഇഷ്ടപ്പെടുന്നു.
        
സൗദി അറേബ്യയിൽ തണുപ്പുകാലമായതോടെ റുമ്മാന്റെ വിളവെടുപ്പ് തുടങ്ങി.മരുഭൂമിക്ക് നടുക്കുള്ള ഹെക്ടർ കണക്കിന് കൃഷി ഭൂമി നിറയെ റുമ്മാൻ പഴത്തിന്റെ കൗതുക കാഴ്ചയാണ്.കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മരങ്ങളിൽ ചുവന്നുതുടുത്ത റുമ്മാൻ കണ്ണിന് കുളിർമയേകുന്നു.സൗദിയിലെ അൽഖസീം പ്രവിശ്യയിലെ ബുഖേരിയയിലാണ് ഈ കുളിരേകുന്ന കാഴ്ച .
അൽ ഖസീമിൽ ധാരാളമായി കാർഷിക വിളവെടുപ്പ് നടത്തുന്നുണ്ട്. ഈത്തപ്പഴം ,അത്തിപ്പഴം, മുന്തിരി, മറ്റു പഴവർഗ്ഗങ്ങൾ, പലവിധ പച്ചക്കറികൾ തുടങ്ങിയവയും ഇവിടെ ധാരാളമായി വിളയുന്നു എന്നതാണ് ഈ നാടിന്റെ തന്നെ പ്രത്യേകത.പച്ചവിരിച്ച കൊച്ചു മരങ്ങളിൽ ചുവന്നുതുടുത്ത വലിയ റുമ്മാൻ പഴങ്ങൾ തൂങ്ങിക്കിടക്കുന്നത് കാണുമ്പോൾ അറിയാതെ മൂക്കത്ത് വിരൽ വെച്ച് പോകും.അത്രയ്ക്ക് മനോഹരമായ കാഴ്ചയാണിത്. ബുഖേരിയ പ്രദേശത്തെ 'ശൈഖ' എന്ന ഈ ഗ്രാമം റുമ്മാൻ പഴത്തിനാൽ പേരെഴുതപ്പെട്ട നാടാണ്.
അൽദൈഫ് എന്ന കമ്പനിക്ക് കീഴിലാണ് ഈ തോട്ടം.ധാരാളം വെള്ളവും ധാരാളം മഴയും ലഭിക്കേണ്ട ഒരു കൃഷിരീതിയാണ് റുമ്മാനിന് വേണ്ടത്. വല്ലപ്പോഴും അല്പം മഴയത്തുന്ന ഈ പ്രദേശത്ത് 45 ഡിഗ്രി വരെ ചൂട് എത്താറുണ്ട്.എന്നിട്ടും കൃത്രിമ മഴ പെയ്യിച്ചാണ് ഈ മധുരക്കനികൾ വിളയിച്ചെടുക്കുന്നത്.
         ഇന്ത്യക്കാരും പാകിസ്ഥാനികളും അടങ്ങുന്ന തൊഴിലാളികളാണ് വിളവെടുപ്പിൽ പങ്കെടുക്കുന്നത്.
രാവിലെയും വൈകുന്നേരവുമാണ് വിളവെടുപ്പ് നടത്തുന്നത്.വൈദ്യുതി ഉപയോഗിക്കാതെ പ്രവർത്തിപ്പിക്കുന്ന യന്ത്രം ഉപയോഗിച്ച് റുമ്മാൻ പഴച്ചാർ സഊദികൾ ശേഖരിക്കുന്നു.
         അൽഖസീമിലെ തോട്ടത്തിൽ ഏകദേശം 4500 ഓളം വൃക്ഷങ്ങൾ ഫലം കാഴ്ച് നിൽക്കുന്നുണ്ട്.ഒരാൾ ഉയരത്തിൽ പച്ചപുതച്ച മരങ്ങളിൽ ചുവന്ന കളറിലുള്ള റുമ്മാൻ ധാരാളമായി തൂങ്ങി കിടക്കുന്ന രംഗം മനസ്സിൽ കണ്ടു നോക്കൂ.മറ്റു പ്രദേശങ്ങളിൽ നാം കാണുന്ന റുമ്മാനേക്കാൾ വളരെയധികം വലിപ്പമുള്ളതാണ് അൽഖസീമിലെ ശൈഖയിലുള്ളത്.ചില പ്രത്യേക ഇനം തൈകളാണ് ഇവിടെ നട്ടുവളർത്തി എടുക്കുന്നത്.
        
മുൻകാലങ്ങളിൽ വസ്ത്രങ്ങളിൽ നിറം നൽകാനായി റുമ്മാൻ പൂവുകൾ  ഉപയോഗിച്ചിരുന്നു. റുമ്മാൻ പൂവിന്റെ ഇതളുകൾ വെള്ളത്തിലിട്ട് വെച്ച ശേഷം തുണിത്തരങ്ങൾ മുക്കി വെയ്ക്കും.മണിക്കൂറുകൾ കഴിഞ്ഞാൽ തുണിത്തരങ്ങൾ ചുവന്ന നിറമായി മാറും.ഈ വിദ്യ വളരെ കാലം സൗദികൾ ചെയ്തിരുന്നതാണത്രേ.
        വിളവെടുപ്പുകാലം സൗദികൾ ഉത്സവമായി കൊണ്ടാടുന്നു .'സൗദി  അനാർ ഫെസ്റ്റ് 'എന്ന പേരിൽ ഇത് അറിയപ്പെടുന്നു. ഇതിൽ മലയാളികളും വിദേശികളും നിറസാന്നിധ്യമാണ്.മരുഭൂമിയിലെ ഈ മധുരക്കനി തോട്ടം ഇതിനകം ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റി.
"റുമ്മാൻ വളരട്ടെ.....
സഊദി മധുരിക്കട്ടെ....."
   


Post a Comment

0 Comments