Flash News

6/recent/ticker-posts

വന്ദേ ഭാരത് മിഷന്‍ ഏഴാം ഘട്ടം; ജിദ്ദയില്‍നിന്ന് എയര്‍ ഇന്ത്യയുടെ ഒമ്പതു സര്‍വിസുകള്‍, ടിക്കറ്റ് എടുക്കുന്നവര്‍ ശ്രദ്ധിക്കുക

Views
ജിദ്ദ: വന്ദേ ഭാരത് മിഷന്‍ ഏഴാം ഘട്ടത്തില്‍ ജിദ്ദയില്‍നിന്ന് എയര്‍ ഇന്ത്യയുടെ ഒമ്പതു സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11 മുതല്‍ 22 വരെയാണ് സര്‍വീസുകള്‍. ഇതില്‍ മൂന്നെണ്ണം കോഴിക്കോട്ടേക്കാണ്. 

ഒക്ടോബര്‍ 12, 16, 19 തീയതികളിലാണ് കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍. ജിദ്ദയില്‍നിന്ന് മുംബൈ വഴിയാണ് സര്‍വീസുകള്‍. എന്നാല്‍, മുംബൈയില്‍ ഒരു മണിക്കൂര്‍ സാങ്കേതിക സ്‌റ്റോപ് മാത്രമാണ് ഉണ്ടാവുകയെന്നും യാത്രക്കാര്‍ വിമാനത്തില്‍നിന്ന് പുറത്തിറങ്ങേണ്ടതില്ലെന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 

വൈകീട്ട് 5.10-ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ച 12.25-ന് മുംബൈയില്‍ എത്തും. ശേഷം 1.25-ന് പുറപ്പെട്ട് 3.20-ന് കോഴിക്കോട്ടെത്തും. മുതിര്‍ന്നവര്‍ക്ക് 1061 റിയാല്‍, 12 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 835 റിയാല്‍, രണ്ട് വയസ്സിന് താഴെ 163 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. 

ഒക്ടോബര്‍ 11, 14, 18, 21 തീയതികളില്‍ ഡല്‍ഹി വഴി ലക്‌നൗ, 15, 22 തീയതികളില്‍ ഹൈദരാബാദ് വഴി മുംബൈ എന്നിവയാണ് മറ്റു സര്‍വീസുകള്‍. മുതിര്‍ന്നവര്‍ക്ക് 1360 റിയാല്‍, 12 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 1061 റിയാല്‍, രണ്ട് വയസ്സിന് താഴെ 193 റിയാല്‍ എന്നിങ്ങനെയാണ് ഈ സര്‍വിസുകളുടെ ടിക്കറ്റ് നിരക്കുകള്‍. 

ഇന്ത്യന്‍ എംബസി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എയര്‍ ഇന്ത്യ ഓഫിസിനെ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകള്‍ വാങ്ങണം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാവും ടിക്കറ്റ് വില്‍പന. 

വ്യക്തികള്‍ക്കോ ഒരു കുടുംബത്തിന് മാത്രം ഒന്നിച്ചോ മാത്രമായിരിക്കും ടിക്കറ്റുകള്‍ എടുക്കാന്‍ അവസരമെന്നും ഗ്രൂപ്പായി ടിക്കറ്റ് എടുക്കാന്‍ സാധിക്കില്ലെന്നും കോണ്‍സുലേറ്റ് അറിയിച്ചു. എയര്‍ ഇന്ത്യ ഓഫിസില്‍ നിന്നല്ലാതെ മറ്റു ട്രാവല്‍ ഏജന്‍സി വഴി ടിക്കറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ലെന്നും കോണ്‍സുലേറ്റ് അറിയിച്ചു.


Post a Comment

0 Comments