Flash News

6/recent/ticker-posts

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ആശങ്കയില്‍, വളര്‍ച്ചാ നിരക്കുളള ഏക രാജ്യം ചൈന: ഐ.എം.എഫ്

Views
വാഷിംങ്ടണ്‍: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 10.3 ശതമാനം ചുരുങ്ങുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) അറിയിച്ചു. അതേസമയം, 2021 ല്‍ 8.8 ശതമാനമെന്ന മികച്ച വളര്‍ച്ചാ നിരക്കിനൊപ്പം ഇന്ത്യ വന്‍ തിരിച്ചുവരവ് നടത്തുമെന്നും ഐ.എം.എഫ് വ്യക്തമാക്കി. 

2021 ല്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുടെ സ്ഥാനം ഇന്ത്യ വീണ്ടെടുക്കുകയും ചൈനയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്കായ 8.2 ശതമാനത്തെ മറികടക്കുകയും ചെയ്യുമെന്ന് ഐ.എം.എഫിന്റെ കണ്ടെത്തല്‍. 

ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും വാര്‍ഷിക യോഗങ്ങള്‍ക്ക് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആഗോള വളര്‍ച്ച ഈ വര്‍ഷം 4.4 ശതമാനം ചുരുങ്ങുമെന്നും, 2021 ല്‍ ഇത് 5.2 ശതമാനമായി ഉയരുമെന്നും കണക്കാക്കുന്നു. നാണയ നിധിയുടെ ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കിലാണ് വിവരങ്ങളുളളത്.

അമേരിക്കയുടെ സമ്പദ് വ്യവസ്ഥ 2020 ല്‍ 5.8 ശതമാനം ചുരുങ്ങുമെന്നും അടുത്ത വര്‍ഷം 3.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രധാന സമ്പദ് വ്യവസ്ഥകളില്‍, 2020 ല്‍ പോസിറ്റീവ് വളര്‍ച്ചാ നിരക്ക് കാണിക്കുന്ന ഏക രാജ്യം ചൈനയാണെന്നും (1.9 ശതമാനം വളര്‍ച്ച) റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഗോളതാപനത്തിന്റെ ഏറ്റവും വലിയ നാശനഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ന്ത്യയും ഉള്‍പ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനം മൂലമുളള ആഘാതം 2100 ഓടെ ജിഡിപിയുടെ 60-80 ശതമാനം വരെ ആയിരിക്കും. 

കഴിഞ്ഞദിവസം ലോകബാങ്ക് ഇന്ത്യയുടെ ജി.ഡി.പി 9.6 ശതമാനം ചുരുങ്ങുമെന്ന് പറഞ്ഞിരുന്നു. മാര്‍ച്ചില്‍ ആരംഭിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 9.6 ശതമാനം ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ലോക ബാങ്ക് ദക്ഷിണേഷ്യ സാമ്പത്തിക ഫോക്കസ് റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ ലക്കത്തില്‍ പറയുന്നു.


Post a Comment

0 Comments