Flash News

6/recent/ticker-posts

ഹുവാവേ കപട വേഷത്തിൽ ഇന്ത്യയിൽ കയറാൻ ശ്രമിക്കുന്നു..

Views
ന്യൂഡല്‍ഹി: 'ദി അള്‍ട്ടിമേറ്റ് ഗോള്‍: എ ഫോര്‍മര്‍ റോ ചീഫ് ഡീകണ്‍സ്ട്രക്റ്റ്‌സ് ഹൗ നേഷന്‍സ് കണ്സ്ട്രക്ട് നറേറ്റീവ്‌സ്' എന്ന പുതിയ പുസ്തകത്തില്‍ മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മുന്‍ മേധാവി വിക്രം സൂദ്.

5-ജി ടെക്‌നോളജിയുമായി ചൈനീസ് ടെലികോം ഭീമന്‍ ഹുവാവേ ഇന്ത്യയിലേക്ക് എത്തുന്നതില്‍ മുന്നറിയിപ്പാണ് സൂദ് നല്‍കിയിരിക്കുന്നത്. 'ഒരു സ്വതന്ത്ര പ്രസ്ഥാനമെന്ന കപട വേഷത്തില്‍ അകത്തു കയറാമെന്നായിരിക്കാം ഹുവാവേ കരുതുന്നത്. എന്നാല്‍ വ്യാപാര ലോകത്തുള്ളവര്‍ക്ക് കാര്യങ്ങള്‍ അത്രയും ലളിതമല്ലെന്നു വ്യക്തമാകും. ചൈനീസ് സര്‍ക്കാരിന്റെ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഹുവാവേ കമ്പനിക്ക് യു.എസില്‍നിന്നു ബൗദ്ധികസ്വത്ത് തട്ടിയെടുക്കാന്‍ സഹായിച്ചതില്‍ യാതൊരു പശ്ചാത്താപവുമില്ലെന്നാണ് വിക്രം സൂദ് പുസ്തകത്തിലൂടെ പറയുന്നത്. 

രഹസ്യങ്ങളുടെ മോഷണം എന്നത് രഹസ്യാന്വേഷണ പ്രവര്‍ത്തനമാണ്. എന്നാല്‍ ചൈനയ്ക്ക് ഇന്ത്യയോടുള്ള സമീപനവും രാജ്യത്തിന്റെ താല്‍പര്യങ്ങളോടുള്ള വിദ്വേഷവും ആണ് വാവെയ് വരുന്നതിനെ ജാഗരൂകരാക്കുന്നത്. ഇന്ത്യയോടുള്ള സമീപനത്തില്‍ ചൈന മാറ്റം വരുത്തുകയും അതു തെളിയിക്കുകയും ചെയ്യാതെ ഹുവാവേ അല്ലെങ്കില്‍ സമാന ചൈനീസ് സംരംഭങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതില്‍നിന്ന് ഇന്ത്യ വിട്ടുനില്‍ക്കണം.' സൂദ് വ്യക്തമാക്കി. 



Post a Comment

0 Comments