Flash News

6/recent/ticker-posts

ഓകെ ഗുഡ്നൈറ്റ് ബിനീഷ് കോടിയേരിയെ ട്രോളി പി കെ ഫിറോസ്.

Views
ഓകെ ഗുഡ്നൈറ്റ് ബിനീഷ് കോടിയേരിയെ ട്രോളി പി കെ ഫിറോസ്.

ബിനീഷ് കോടിയേരി ലീഗുകാർക്ക് നേരം വെളുക്കില്ലെന്ന് പറഞ്ഞ് ട്രോളിയതിനെ  തിരിച്ച് ട്രോളി പി കെ ഫിറോസ്. ഫേസ്ബുക്കിൽ ഓകെ ഗുഡ്നൈറ്റ് എന്ന് മാത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് പി കെ ഫിറോസ്. വലിയ രീതിയിൽ റീച്ച് ആണ് പോസ്റ്റിന് ചുരുങ്ങിയ സമയത്ത് കിട്ടിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് ബെംഗളൂരു മയക്കുമരുന്ന് കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്ന ആരോപണം ആദ്യമുന്നയിച്ചത് പി കെ ഫിറോസാണ്. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ബിനീഷിന് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിവുകള്‍ പുറത്തുവിട്ടത്.

ഫിറോസ് ഉണ്ടയില്ലാ വെടിപൊട്ടിക്കുകയാണ് എന്നായിരുന്നു ബിനീഷ് കോടിയേരിയും സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വവും ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ ഫിറോസിന്റെ ഉണ്ടയില്ലാ വെടി സിപിഎമ്മിന്റെ ഇടനെഞ്ചില്‍ തന്നെ തറയ്ക്കുന്നതാണ് ഇന്ന് കേരളം കാണുന്നത്. മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ളതിന്റെ പേരില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതോടെ യൂത്ത്‌ലീഗിന്റെ ആരോപണം ശരിയാണെന്ന് തെളിയുകയാണ്.


Post a Comment

0 Comments