Flash News

6/recent/ticker-posts

ഷാര്‍ജയില്‍ റോഡപകടം; രണ്ടു മരണം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

Views
ഷാര്‍ജ: ഷാര്‍ജയിലുണ്ടായ റോഡാപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹാഫെസ്-നസ്‌വ-ഷാര്‍ജ റോഡിലാണ് തിങ്കളാഴ്ച അപകടമുണ്ടായത്. അപകടത്തെ കുറിച്ച് ഷാര്‍ജ പൊലീസ് ഒപറേഷന്‍ റൂമിന് വൈകീട്ട് 4.30 തോടെയാണ് വിവരം ലഭിക്കുന്നത്. 

പ്രാഥമിക പരിശോധനയില്‍ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന്റെ ആഘാതത്തില്‍ വാഹനത്തിന്റെ ടയറുകളിലൊന്ന് പൊട്ടുകയും ചെയ്തു. 

അപകടത്തില്‍ ഡ്രൈവര്‍ അടക്കം മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതില്‍ രണ്ടു പേരാണ് മരിച്ചത്. മൂന്നാമത്തെ ആളുടെ നില ഗുരുതരമായി തുടരുന്നു. 

അപകടത്തില്‍ ഷാര്‍ജ പൊലീസ് ജനറല്‍ കമാന്‍ഡ് കടുത്ത ഖേദം പ്രകടിപ്പിക്കുകയും അമിത വേഗത്തിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. റോഡിലെ വേഗ പരിധി പാലിക്കണമെന്നും റോഡിലേയ്ക്ക് എടുക്കും മുമ്പ് വാഹനത്തിന്റെ ടയറുകളുടെയും മറ്റും സുരക്ഷ ഉറപ്പാക്കണമെന്നും പൊലീസ് എല്ലാവരോടും അഭ്യര്‍ഥിച്ചു


Post a Comment

0 Comments