Flash News

6/recent/ticker-posts

ഫുട്ബാൾ പ്രേമികൾക്ക് തീരാ നഷ്ടം ബാക്കി വച്ച് കൊളപ്പുറത്തുകാരുടെ പ്രിയപ്പെട്ട മൂസ യാത്രയായി.

Views
ഫുട്ബാൾ പ്രേമികൾക്ക് തീരാ നഷ്ടം ബാക്കി വച്ച് കൊളപ്പുറത്തുകാരുടെ പ്രിയപ്പെട്ട മൂസ യാത്രയായി 

---------------------------------------
കൊളപ്പുറത്തുകാരുടെ പ്രിയപ്പെട്ട മൂസ ഇന്ന് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ഏത് മേഖലയിലും ആത്മാർത്ഥതയോടെ ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു മൂസ. നല്ലൊരു ഫുട്ബോൾ കളിക്കാരനായിരുന്ന മൂസ മൈതാനത്തെ വീറുറ്റ പോരാളിയായിരുന്നു. കടുപ്പമുള്ള കളി കളിച്ചാലും അവസാനം എതിർ കളിക്കാരനോട് സൗഹൃദം കാട്ടിയിരുന്ന മൂസ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഉത്തമ ഉദാഹരണമായിരുന്നു. അതുപോലെ തന്നെ നാട്ടിലെ സാമൂഹിക മേഖലയിലും നിറസാന്നിധ്യമായിരുന്നു. എന്തൊക്കെ കുറ്റങ്ങളും കുറവുകളുമുണ്ടെങ്കിലും നീതിക്ക് നിരക്കാത്ത കാര്യങ്ങളിൽ ഇടപെടില്ലായിരുന്നു. ചെയ്യുന്ന പ്രവർത്തിയോടുള്ള ആത്മാർത്ഥത മിത്രങ്ങളെ പോലെ ഒരുപാട് ശത്രുക്കളെയും സൃഷ്ടിച്ചിട്ടുണ്ടാകാം. പക്ഷെ സത്യത്തിനു വേണ്ടി നിലനിന്നു എന്ന ചാരിതാർഥ്യം ഉണ്ടായിട്ടുണ്ടാകും. കരുത്തുറ്റ ശരീരത്തെ തോല്പിക്കാൻ കൊറോണക്ക് സാധിച്ചു. അത് നമുക്കൊക്കെ ഒരു പാഠമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ആരും കോവിഡ് രോഗിയാകും. അത്കൊണ്ട് തന്നെ നമുക്ക് ആദ്യമുള്ള മറ്റെന്തെങ്കിലും അസുഖങ്ങൾ നിയന്ദ്രിക്കാനാവാതെയുമാകും. എല്ലാ കാര്യങ്ങളിലും എല്ലാവരും ശ്രദ്ധിക്കുക. മൂസയുടെ പരലോക ജീവിതം സുഖമാക്കി കൊടുക്കട്ടെ.. നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... !

           -- പി. പി സഫീർ ബാബു


Post a Comment

0 Comments