Flash News

6/recent/ticker-posts

ഖത്തറിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ കൊവിഡ് വാക്സിന്‍

Views
ദോഹ: ഖത്തറില്‍ കൊവിഡ് വാക്സിന്‍ ആവശ്യമായ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് കൊവിഡ്-19 സംബന്ധിച്ച ദേശീയ ആരോഗ്യ തന്ത്ര ഗ്രൂപ്പിന്റെ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം തലവനുമായ ഡോ. അബ്ദുല്ലത്തിഫ് അല്‍ ഖാല്‍.

ആവശ്യമായ വാക്സിന്‍ ആഴ്ച്ചകള്‍ക്കുള്ളില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൊതു ആരോഗ്യ മന്ത്രാലയം നിരവധി അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. 

സാര്‍സ്-കോവ്-2 (SARS-CoV-2) നെതിരെയുള്ള ബി.എന്‍.ടി 162 എം.ആര്‍.എന്‍.എ (BNT162 mRNA) അടിസ്ഥാനമാക്കിയുള്ള കാന്‍ഡിഡേറ്റ് വാക്സിന്‍ ഖത്തറിന് ലഭ്യമാക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം ഇതിനകം എഫ്ഫൈസര്‍, ബയോ എന്‍ടെക്ക് എന്നിവരുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഈ കമ്പനി നിര്‍മിക്കുന്ന വാക്സിന് ഒക്ടോബര്‍ അവസാനമോ നവംബറിലോ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. വിവിധ രാജ്യങ്ങളിലായി 44,000 ആളുകളില്‍ ഇപ്പോള്‍ വാക്സിന്റെ പരീക്ഷണം നടക്കുകയാണ്. ഇതിന്റെ വിജയത്തിന് അനുസരിച്ചാണ് വാക്സിന്‍ ലഭ്യമാവുകയെന്ന് അദ്ദേഹം അറിയിച്ചു.


Post a Comment

0 Comments