Flash News

6/recent/ticker-posts

ലോകകപ്പ് നടത്താന്‍ ഖത്തര്‍ യഥാര്‍ത്ഥ കൊവിഡ് കണക്കുകളും മരണങ്ങളും മറച്ചുവെക്കുകയാണെന്ന് സൗദി മാധ്യമം

Views
റിയാദ്: കൊവിഡ് വൈറസിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ഖത്തര്‍ മറച്ചുവെക്കുകയാണെന്ന് സൗദി മാധ്യമമായ അറബ് ന്യൂസിന്റെ പ്രചരണം. 2022 ഫിഫ ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നതിന്റെ പാശ്ചാത്തലത്തിലാണ് അറബ് ന്യൂസിന്റെ പ്രചരണം. 

ഖത്തറില്‍ നിന്നും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. ലണ്ടന്‍ ആസ്ഥാനമായുള്ള മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി കോര്‍ണര്‍സ്റ്റോണ്‍ ഗ്ലോബല്‍ അസോസിയേറ്റ്‌സിന്റെ 10 പേജുള്ള റിപ്പോര്‍ട്ടിലാണ് ഖത്തറില്‍ നിന്നും ലോകകപ്പ് മാറ്റണമെന്ന ആവശ്യം ഉള്ളതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആഗസ്റ്റ് പകുതിയോടെ ഖത്തറില്‍ ഏറ്റവും ഉയര്‍ന്ന കൊവിഡ് അണുബാധ റിപ്പോര്‍ട്ട് ചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ട്. ഖത്തറില്‍ ഫിഫയുടെ വിവിധ പദ്ധതികളില്‍ ജോലിചെയ്യുന്നവര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നും എന്നാല്‍ ഈ വിവരം പുറത്തുവന്നില്ലെന്നും അറബ് ന്യൂസ് ആരോപിക്കുന്നു.

അണുബാധകളുടെ എണ്ണവും മരണനിരക്കും തമ്മില്‍ പൊരുത്തക്കെടുണ്ടെന്നും ആരോപിക്കുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ നേപ്പാളിലേക്കും ഇന്ത്യയിലേക്കും തിരിച്ചയക്കുന്നതിനെക്കുറിച്ച് ഫിഫയ്ക്ക് വേണ്ടി പണിയെടുക്കുന്ന ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി പുറത്തിറക്കിയ ഇന്റേണല്‍ മെമ്മോയില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും അറബ് ന്യൂസ് ആരോപിച്ചു.

ഖത്തരി അധികൃതര്‍ കൊവിഡ് മരണങ്ങളെ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇത് ആഗോള ആരോഗ്യ സംരക്ഷണ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോകാരോഗ്യ സംഘടനയ്ക്കും യു.കെയുടെ ദേശീയ ആരോഗ്യ സേവനത്തിനും കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് കോര്‍ണര്‍സ്റ്റോണ്‍.


Post a Comment

0 Comments