Flash News

6/recent/ticker-posts

ബംഗാളിൽ സിപിഎം കോണ്‍ഗ്രസിന്റെ കൈപിടിക്കും; പിബിയുടെ അനുമതി; കേരള ഘടകത്തിന് എതിർപ്പില്ല.

Views

ന്യൂഡല്‍ഹി:  പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ പിന്തുണച്ച് പൊളിറ്റ്ബ്യൂറോ യോഗത്തില്‍ കേരള നേതാക്കളും. സി.പി.എമ്മിനുള്ളില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആശയസമരം തന്നെയാണ് ബംഗാളിലെ കോണ്‍ഗ്രസ് ബാന്ധവം. 2016-ല്‍ ഇത് സംബന്ധിച്ച് ബംഗാള്‍ ഘടകം നിര്‍ദേശം മുന്നോട്ടുവച്ചപ്പോള്‍ അത് തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്രകമ്മിറ്റി എടുത്ത്. അതിലേക്ക് നയിച്ചത് പ്രധാനമായും കേരള നേതാക്കളുടെ ഉറച്ചനിലപാടായിരുന്നു.

പുതിയ സാഹചര്യത്തില്‍ ഈ സഖ്യം അനിവാര്യമാണെന്നാണ്‌ നേതൃത്വം വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പി.ബി. യോഗത്തിന് മുമ്പാകെ ബംഗാള്‍ ഘടകം ഈ നിര്‍ദേശം അവതരിപ്പിച്ചു. കേരള നേതാക്കളും ഈ നിര്‍ദേശത്തെ പിന്തുണച്ചു. മുന്‍കാലങ്ങളില്‍ ഈ സഖ്യത്തെ ശക്തിയുക്തം കേരള ഘടകം എതിര്‍ത്തിരുന്നു. ഇക്കുറി മറ്റ് പോംവഴികള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഖ്യമാകാം എന്ന നിലപാടാണ് പി.ബി. കൈക്കൊണ്ടിരിക്കുന്നത്. മറ്റ് രാഷ്ട്രീയ ബദലില്ല എന്ന് തിരിച്ചറിഞ്ഞാണ് നിലപാട് മാറ്റിയത്‌.

വെള്ളി , ശനി ദിവസങ്ങളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടാകും. ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായതിന്റെ അടിസ്ഥാനത്തില്‍ ബംഗാളില്‍ ഇടതുമുന്നണി-കോണ്‍ഗ്രസ് നേതാക്കള്‍ മൂന്നുമാസം മുമ്പ് യോഗം ചേര്‍ന്ന് പൊതുമിനിമം പരിപാടി തയ്യാറാക്കാന്‍ തീരുമാനിച്ചിരുന്നു.


Post a Comment

0 Comments