Flash News

6/recent/ticker-posts

ദുബൈയിലേയ്ക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; അനുമതി നിര്‍ബന്ധം, നിയമങ്ങള്‍ വീണ്ടും കര്‍ശനമാക്കി

Views
ദുബൈ: ദുബൈയിലെത്തുന്ന മറ്റു എമിറേറ്റുകളിലെ യാത്രക്കാര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പില്‍ (ഐ.സി.എ) നിന്നും ദുബൈ വിസക്കാര്‍ ദുബൈ എമിഗ്രേഷനില്‍ (ജി.ഡി.ആര്‍.എഫ്.എ) നിന്നും അനുമതി വാങ്ങിക്കണമെന്ന നിയമം വീണ്ടും കര്‍ശനമാക്കി. 

യു.എ.ഇയിലേയ്ക്ക് താമസ വിസക്കാര്‍ക്ക് വരാന്‍ അനുമതി വാങ്ങിക്കണമെന്ന് നേരത്തെയുണ്ടായിരുന്ന നിയമം പിന്നീട് ഉപേക്ഷിച്ചിരുന്നു. രണ്ട് വകുപ്പിന്റെയും വെബ് സൈറ്റുകള്‍ വഴിയാണ് അനുമതി വാങ്ങേണ്ടത്. 

അതേസമയം. മുന്‍കൂര്‍ അനുമതി നിയമം വീണ്ടും പ്രാബല്യത്തില്‍ വന്നത് അറിയാതെ ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തി കുടുങ്ങിയ മലയാളികളടക്കം 300 യാത്രക്കാര്‍ക്ക് രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിച്ചു.

ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സിലെ പ്രത്യേക സംഘം വിമാനത്താവളത്തിലെത്തി യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ച ശേഷമായിരുന്നു പ്രവേശനം അനുവദിച്ചത്. ദുബൈ പൊലീസ്, ആര്‍.ടി.എ, എമിഗ്രേഷന്‍ എന്നിവയുടെ സഹകരണത്തോടെ യാത്രക്കാരെ അവരവരുടെ വീടുകളിലെത്തിച്ചു. 

വിമാനത്താവളത്തില്‍ കുടുങ്ങിയ 300 യാത്രക്കാരുടെ രേഖകള്‍ പരിശോധിച്ച് സഹായം ചെയ്യാന്‍ പ്രത്യേക എമിഗ്രേഷന്‍ സംഘത്തെ നിയോഗിച്ചതായി ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് അറിയിച്ചിരുന്നു. 

വിവിധ ഗവ.വകുപ്പുകളുമായി യോജിച്ച് പ്രശ്‌ന പരിഹാരത്തിന് ദുബൈ വിമാനത്താവളം ശ്രമിച്ചുവരികയാണെന്ന് എയര്‍പോര്‍ട്ട് അധികൃതരും പിന്നീട് വ്യക്തമാക്കി. യാത്രക്കാര്‍ക്ക് മികച്ച സൗകര്യമൊരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു


Post a Comment

0 Comments