Flash News

6/recent/ticker-posts

കാഴ്ചയിലാണ് പ്രതീക്ഷ’: ഇന്ന് ലോക കാഴ്ച ദിനം

Views
ഇന്ന് ലോക കാഴ്ച ദിനമാണ്. എല്ലാവര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത്. ‘കാഴ്ചയിലാണ് പ്രതീക്ഷ’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

ദേശീയ അന്ധതാ- കാഴ്ച വൈകല്യ നിയന്ത്രണ സമിതിയാണ് കാഴ്ച ദിനാചരണത്തിന് നേതൃത്വം നല്കുന്നത്. കണ്ണിനുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ചും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചും മനസ്സിലിക്കാനും അവ തടയാനും ചികിത്സയിലൂടെ നിയന്ത്രിക്കാനും വേണ്ടി ലോകാരോഗ്യ സംഘടനയാണ് ഇതിന് മുന്‍കയ്യെടുത്തത്.

കണ്ണിനുണ്ടാകുന്ന അണുബാധ, വിറ്റാമിന്‍ എ യുടെ കുറവ്, പോഷകാഹാരക്കുറവ്, കണ്ണിനുണ്ടാകുന്ന പരിക്കുകള്‍, ജന്‍മനായുള്ള തിമിരം, കാഴ്ചവൈകല്യങ്ങള്‍, മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമെച്ച്യുരിറ്റി എന്നിവയാണ് ഇന്ത്യയില്‍ കുട്ടികള്‍ക്കിടയിലുള്ള അന്ധതക്ക് പ്രധാന കാരണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം വരാന്‍ കൂടുതല്‍ സാധ്യതയുള്ളത് കൊണ്ട് അവരുടെ കണ്ണുകളുടെ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. 75%_ 80%വരെയുള്ള അന്ധതയും കൃത്യസമയത്ത്, ശരിയായ ചികിത്സയിലൂടെ തടയാവുന്നതാണ്.
നേത്രസംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് എല്ലാവര്‍ഷവും ഈ ദിവസം ലോക കാഴ്ച ദിനമായി ആചരിക്കുന്നത്.

ശരീരത്തിലെ മറ്റേതൊരു അവയവത്തെയും പോലെ നേത്ര ആരോഗ്യത്തിനും തുല്യപ്രാധാന്യമുണ്ട്. കൃത്യമായ പരിചരണത്തിലൂടെ കണ്ണിന്റെ കാഴ്ച ശക്തി കുറയാതെ നമുക്ക് നിലനിര്‍ത്താം.
നല്ല കാഴ്ചശക്തിക്ക് ആരോഗ്യകരമായ ഭക്ഷണക്രമം അത്യാവശ്യമാണ്. കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ പരിപ്പ്, കാരറ്റ്, ഇലക്കറികള്‍, മുട്ട, സിട്രിസ് അടങ്ങിയ പഴങ്ങള്‍ എന്നിവ കഴിക്കുന്നത് ഉത്തമമാണ്. ധാരാളം വെള്ളം കുടിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.


Post a Comment

0 Comments