Flash News

6/recent/ticker-posts

യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ യു.എ.ഇയിലെ വിലാസം പാസ്‌പോർട്ടിൽ രേഖപ്പെടുത്താം.

Views

യു എഇയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ യു.എ.ഇയിലെ വിലാസം പാസ്‌പോർട്ടിൽ രേഖപ്പെടുത്താം.

യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സന്തോഷ വാർത്ത, ഇനി മുതൽ പാസ്‌പോർട്ടിൽ യുഎഇയിലെ വിലാസം തന്നെ രേഖപ്പെടുത്താം, യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഈ വിവരം അറിയിച്ചത്. നിലവിൽ പാസ്‌പോർട്ട് പുതുക്കുന്നവർക്ക് ഇനി യുഎഇ വിലാസം നൽകാം, പാസ്‌പോർട്ട് പുതുക്കുന്നവർക്ക് മാത്രമാണ് ഇതിനുള്ള അവസരം, ഇതിനായി വിലാസം തെളിയിക്കുന്ന ഇലക്ട്രിസിറ്റി ബിൽ, ജലവിതരണ ബിൽ പോലുള്ള രേഖകൾ സമർപ്പിച്ചാൽ മതിയാവും, യുഎഇ വിലാസം പാസ്‌പോർട്ടിൽ രേഖപ്പെടുത്തുന്ന പക്ഷം പൊലീസ് വെരിഫിക്കേഷൻ പോലുള്ള നടപടികൾ കൂടുതൽ എളുപ്പമാവും എന്നാണ് കരുതുന്നത്.


Post a Comment

0 Comments