Flash News

6/recent/ticker-posts

ജനന വീട്ടിലെ സല്‍ക്കാരവും മരണ വീട്ടിലെ കണ്ണീരും

Views

 

ഇന്നലെ  പത്രം തുറന്ന് നോക്കിയ പല മുഖങ്ങളും കണ്ണീർ തൂകി !കണ്ഠമിടറിക്കൊണ്ടല്ലാതെ ആ ഫോട്ടോയുടെ അടിക്കുറിപ്പ് ആരും വായിച്ചിട്ടുണ്ടാകില്ല.

     കൊറോണ ബാധിച്ച് മരിച്ച ഉമ്മയുടെ മയ്യിത്ത് ഖബ്റിലേക്ക് വെക്കുന്ന ആ രംഗം കണ്ട് മൺകൂനക്ക് മറവിലിരുന്ന് പൊട്ടിക്കരയുന്ന പി പി ഇ കിറ്റിട്ട ആ യുവാവ് നമ്മുടെ കണ്ണിൽ നിന്ന് മായുന്നില്ല. അല്ലേ?

അതെ, ഒട്ടുമിക്ക മരണങ്ങളിലും ഇത്തരം കാഴ്ചകൾ പതിവാണ്. മയ്യിത്ത് മറമാടുമ്പോൾ ജെ സി ബി കുഴിച്ച കുഴിയിലേക്ക് കെട്ടിവരിഞ്ഞ കയറിൽ തൂക്കി ഇറക്കപ്പെടുന്ന ഒരു രംഗം ഉണ്ട് .അന്നേരം സ്വന്തം മാതാപിതാക്കളുടെ മയ്യിത്താണെങ്കിൽ മക്കളുടെ തേങ്ങൽ... ഭാര്യയുടെ മയ്യിത്താണെങ്കിൽ ഭർത്താവിന്റെ പൊട്ടിക്കരച്ചിൽ... മക്കളുടെതാണെങ്കിൽ പിതാവിന്റെ തേങ്ങൽ... എല്ലാം പി പി ഇ കിറ്റിന് പുറത്തേക്ക് ഏങ്ങലടിച്ച് കേൾക്കുമ്പോൾ മയ്യിത്ത് മറമാടുന്ന പി പി ഇ കിറ്റിനകത്തെ സഹപ്രവർത്തകരെ കൂടി കണ്ണീരിലലിയിക്കും.

      സ്വന്തം മാതാവിന്റെ പിതാവിന്റെ അല്ലെങ്കിൽ പ്രിയപ്പെട്ടവന്റെയോ പ്രിയപ്പെട്ടവളുടെയോ അല്ലെങ്കിൽ മകന്റെയോ മകളുടെയോ അല്ലെങ്കിൽ സഹോദരന്റെയോ സഹോദരിയുടേയോ മയ്യിത്ത് ഒരു നോക്ക് കാണാനാകാതെ ... അന്ത്യകർമ്മങ്ങൾ ചെയ്യാൻ കഴിയാതെ, മയ്യിത്ത് കുളിപ്പിക്കുക പോലും ചെയ്യാതെ ഹോസ്പിറ്റലിൽ നിന്നും നേരെ പള്ളിപ്പറമ്പിലേക്ക് കൊണ്ട് പോകുമ്പോൾ നിരാശയുടേയോ കുറ്റബോധത്തിന്റെയോ ഉൾവിളി നമുക്ക് വരാതിരിക്കാൻ നാം തന്നെ ഉണരണം! നിർബന്ധ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക. സാമൂഹിക അകലം പാലിച്ച് നാം നമുക്ക് വേണ്ടിയും നമ്മുടെ ഉറ്റവർക്ക് വേണ്ടിയും മാസ്ക് അണിഞ്ഞ് കൈകൾ അണുവിമുക്തമാക്കി സ്വബോധത്തോടെ നീങ്ങുക. രോഗികളെ സന്ദർശിക്കാൻ വിലക്കിയത് പോലെ തന്നെ ജനന വീടുകളിലേക്ക് കുഞ്ഞുടുപ്പുമായി പോകുമ്പോൾ അൽപമെങ്കിലും ബുദ്ധി പ്രവർത്തിപ്പിക്കുക. നമുക്ക് ഒരു പക്ഷേ രോഗലക്ഷണങ്ങൾ ഇല്ലെന്ന് വരാം... നമ്മിൽ വൈറസ് ഉണ്ടെങ്കിൽ നമുക്ക് മറ്റുള്ളവരിലേക്ക് പകർത്താനാവുമല്ലോ... 

      പ്രസവിച്ച വീടുകളിൽ പോയി മുടികളയലിലും മറ്റു സൽക്കാരങ്ങളിലും ആവേശപൂർവ്വം കൂടിയാടി കുഞ്ഞാവക്ക് ഒരു മുത്തം നൽകും മുമ്പ് ചിന്തിക്കുക!  "എന്നെ കൊണ്ട്  ജനന വീട്ടിലെ ഈ സൽക്കാരം മരണ വീട്ടിലെ

 കണ്ണീരാക്കിക്കൂട!" എന്ന്.

    NSNM Palani



Post a Comment

0 Comments