Flash News

6/recent/ticker-posts

ഐ.പി.എല്ലില്‍ തുടര്‍ച്ചയായ തോല്‍വികള്‍; ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് സമൂഹമാധ്യങ്ങളില്‍ ഭീഷണി

Views
ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ തുടര്‍ച്ചയായി തോല്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാണ്. വയസ്സന്‍ ടീം എന്നാണ് പൊതുവേയുള്ള വിമര്‍ശനം. കൂടാതെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഫോമില്ലായ്മയിലും വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്. 

കൊല്‍ക്കത്തക്കെതിരായ പരാജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെ ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ എല്ലാ അതിരുകളും ലംഘിക്കുന്നതായിരുന്നു.

അടുത്ത കളികളില്‍ ധോണിയും ചെന്നൈ സൂപ്പര്‍ കിങ്‌സും ഫോമിലേക്ക് എത്തിയില്ലെങ്കില്‍ ധോണിയുടെ അഞ്ചുവയസുകാരി മകള്‍ സിവയെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഒരു ഭീഷണി. 

സിവയെ ശാരീരികമായി ഉപദ്രവിക്കുമെന്ന ഭീഷണികളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ടീം തോല്‍ക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരുക സ്വാഭാവികമാണ്. എന്നാല്‍, താരത്തിന്റെ മകള്‍ക്കെതിരെ ഭീഷണി മുഴക്കുന്നതിനെതിരെ വന്‍ പ്രതിഷേധവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

ആറ് കളികളില്‍ രണ്ട് ജയവും നാല് തോല്‍വിയുമായി ഐ.പി.എല്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കൊല്‍ക്കത്തക്കെതിരായ മല്‍സരത്തില്‍ 168 റണ്‍സ് ചെന്നൈക്ക് പിന്തുടരാന്‍ കഴിയാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു


Post a Comment

1 Comments

  1. CRICKET , Once it was gentlemens sports and games . Now it is hijacked by the most cruel barbarians and of the world.

    ReplyDelete