Flash News

6/recent/ticker-posts

കേരളത്തില്‍നിന്ന് ദുബായ് വഴി സൗദി അറേബ്യയില്‍ എത്തുന്നതിനുള്ള യാത്രാ പാക്കേജുമായി ട്രാവല്‍ ഏജന്‍സികള്‍ രംഗത്ത്

Views
കോഴിക്കോട്- കേരളത്തില്‍നിന്ന് ദുബായ് വഴി സൗദി അറേബ്യയില്‍ എത്തുന്നതിനുള്ള യാത്രാ പാക്കേജുമായി ട്രാവല്‍ ഏജന്‍സികള്‍ രംഗത്ത്.

ദുബായ് വിസിറ്റ് വിസയും അവിടെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ താമസവും എയര്‍പോര്‍ട്ട് പിക്കപ്പും പി.സി.ആര്‍ ടെസ്റ്റുമൊക്കെ ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ്.

കേരളത്തില്‍നിന്ന് ദുബായിലേക്കും അവിടെനിന്ന് സൗദിയിലേക്കുള്ള വിമാന ടിക്കറ്റ് ചാര്‍ജുമടക്കം ഏകദേശം ഒരു ലക്ഷം രൂപയാണ് പാക്കേജ് ചാര്‍ജ്. വിമന ടിക്കറ്റ് നിരക്ക് കുറയുന്നതും കൂടുന്നതുമനുസരിച്ച് പാക്കേജില്‍ മാറ്റം വരും.

ദുബായില്‍ താമസ സൌകര്യമുള്ളവർക്ക് ഹോട്ടല്‍ താമസം ഒഴിവക്കാമെന്നും ട്രാവല്‍ ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു.


Post a Comment

0 Comments