Flash News

6/recent/ticker-posts

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; നാളെ മുതല്‍ തുലാവര്‍ഷം ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Views

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതല്‍ തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലും പരക്കെ മഴലഭിക്കും. ഒറ്റപ്പെട്ട കനത്തമഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നോടെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍  പിന്‍മാറും. നാളെ മുതല്‍ തുലാവര്‍ഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മലയോര മേഖലയില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഉച്ച തിരിഞ്ഞ് ഇടി മിന്നലോട് കൂടിയ മഴയാണ് തുലാ വര്‍ഷത്തിന്‍റെ പ്രത്യേകത. ബംഗാള്‍ ഉള്‍ക്കടലിലും അറേബ്യന്‍ സമുദ്രത്തിലും ചുഴലിക്കാറ്റുകള്‍ രൂപമെടുക്കുന്നതു ഈ കാലയളവിലാണ്. ഇത്തവണ അറേബ്യന്‍ സമുദ്രത്തില്‍ ചുഴലിക്കാറ്റുകള്‍ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്ര‍ഞരുടെ കണക്കുകൂട്ടല്‍. 2017 നവംബറില്‍ ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് വലിയ പ്രശനം സൃഷ്ടിച്ചിരുന്നു.


Post a Comment

0 Comments