Flash News

6/recent/ticker-posts

എല്‍പിജി വിതരണ സംവിധാനം നവംബര്‍ ഒന്നുമുതല്‍ മാറും: വിശദാംശങ്ങള്‍ അറിയാം

Views
എല്‍പിജി വിതരണ സംവിധാനം നവംബര്‍ ഒന്നുമുതല്‍ മാറും: വിശദാംശങ്ങള്‍ അറിയാം 



പാചക വാതക വിതരണത്തിൽ നവംബർ ഒന്നുമുതൽ പുതുക്കിയ നിയമം പ്രാബല്യത്തിൽവരും. വീട്ടിലെത്തുന്ന എൽപിജി വിതരണക്കാരന് ഒടിപി നൽകിയാലെ സിലിണ്ടർ ലഭിക്കുകയുള്ളൂ. ഗ്യാസ് കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലാണ് ഒടിപി ലഭിക്കുക.


 വിശദാംശങ്ങൾ അറിയാം:

ഡെവിറി ഓതന്റിക്കേഷൻ കോഡ്(ഡിഎസി) എന്ന സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് എണ്ണക്കമ്പനികൾ. തട്ടിപ്പ് ഒഴിവാക്കാനും ശരിയായ ഉപഭോക്താവിനുതന്നെ സിലിണ്ടർ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.
ഉപഭോക്താവിന്റെ രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന കോഡ് വിതരണക്കാരനെ കാണിക്കണം. വിതരണത്തിന് എത്തുംമുമ്പ് കോഡ് ഉപഭോക്താവിന്റെ മൊബൈൽ നമ്പറിൽ എത്തിയിട്ടുണ്ടാകും. ഒടിപി നൽകിയാലെ വിതരണ പ്രകൃയ പൂർത്തിയാകൂ.
മൊബൈൽ നമ്പറിൽ മാറ്റമുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം ഇനിമുതൽ സിലിണ്ടർ ലഭ്യമാകില്ല.
ഗ്യാസ് ഏജൻസിയിൽ നൽകിയിട്ടുള്ള വിലാസം താമസ സ്ഥലത്തിൽനിന്ന് വ്യത്യാസമുണ്ടെങ്കിൽ അതും പുതുക്കി നൽകണം.
100 നഗരങ്ങളിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. ജയ്പൂരിൽ പദ്ധതിക്ക് തുടക്കമായി.
വാണിജ്യാടിസ്ഥാനത്തിലുള്ള പാചക വാതക വിതരണത്തിന് ഡെലിവറി കോഡ് സംവിധാനം ബാധകമില്ല.
വീട്ടാവശ്യത്തിനുള്ള പാചക വാതക ഉപയോഗത്തിൽ 2030ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് വിലയിരുത്തൽ.
വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ ആവശ്യകതയിൽ 3.3 ശതമാനമാണ് വാർഷിക വളർച്ച. ഈ വളർച്ച സ്ഥിരതയാർജിച്ചതിനാൽ 2030ൽ ഉപഭോഗം 34 ദശലക്ഷം ടണ്ണിലെത്തും. വർധിച്ചുവരുന്ന ശരാശരി കുടുംബ വരുമാനം പാചകത്തിന് മറ്റുവസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കും.
എൽപിജിയിലേയ്ക്ക് മാറുന്നതിനാൽ പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങൾ കുറയാൻ സഹായിക്കും. അതുകൊണ്ടുതന്നെ എൽപിജിയിലേയ്ക്കുമാറാൻ സഹായിക്കുന്ന വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിവരുന്നുണ്ട്.


Post a Comment

0 Comments