Flash News

6/recent/ticker-posts

മനുഷ്യൻ ബീഫ് കഴിച്ചാൽ മാത്രമല്ല, മൃ​ഗങ്ങൾ കഴിച്ചാലും പ്രശ്നമാണ്”;പ്രതിഷേധവുമായി ബിജെപി നേതാവ് രംഗത്ത്

Views

അസമിലെ ബിജെപി നേതാവ് സത്യനാഥ് ബോറക്ക് മനുഷ്യൻ ബീഫ് കഴിച്ചാൽ മാത്രമല്ല, മൃ​ഗങ്ങൾ കഴിച്ചാലും പ്രശ്നമാണ്. മൃ​ഗലാശയിലെ മൃ​ഗങ്ങൾക്ക് ബീഫ് നൽകരുത് എന്ന് പറഞ്ഞായിരുന്നു ഇന്നലെ ചില ഹിന്ദുത്വ വാദികൾ സമരം ചെയ്തത്. മൃ​ഗശാലയിലേക്ക് ഇറച്ചി കൊണ്ടുവരുന്ന വണ്ടിയും വഴിയും തടഞ്ഞായിരുന്നു. ഇവർ പ്രതിഷേധിച്ചത്. അതിന് നേതൃത്വം നൽകിയത് സത്യനാഥ് ബോറയായിരുന്നു.

പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ മൃ​ഗശാലയിലേക്കുള്ള വഴി തടയുകയായിരുന്നു. അവസാനം പൊലീസിന്റെ സഹായത്തോടെയാണ് മൃ​ഗശാലയിലേക്കുള്ള വഴി അധികൃതർ തുറന്നത്

ഹിന്ദു സമൂഹത്തിൽ പശുവിന് ഒരു പ്രത്യേക സ്ഥാനമുണ്ട്. പക്ഷെ, അതിനെ വന്യമൃ​ഗങ്ങൾക്ക് ഭക്ഷണമായാണ് സർക്കാർ നൽകുന്നത്. ബീഫല്ലാതെ മറ്റേതെങ്കിലും ഇറച്ചി ഇവർക്ക് നൽകിക്കൂടേ? ബോറ ചോദിക്കുന്നു. വലിയ മാനുകൾ സാധാരണ മാനുകളേക്കാൾ കൂടുതലാണെന്നിരിക്കെ മൃ​ഗശാല അധികൃതർക്ക് ബീഫിന് പകരം മറ്റു മൃ​ഗഹ്ങൾക്ക് അത് നൽകിക്കൂടേയെന്നും ബോറ ചോദിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പാർ മാനുകളെക്കുറിച്ചാണ് ബോറ ഈ പരാമർശം നടത്തിയത്.

ബീഫിൽ ഒരുപാട് നല്ല ​ഗുണങ്ങളുണ്ടെന്നും അതുകൊണ്ടാണ് വന്യമൃ​ഗങ്ങൾക്ക് അത് നൽകുന്നതെന്നും ഫോറസ്റ്റ് ഓഫീസർമാർ പ്രതിഷേധക്കാരോട് പറഞ്ഞു. കാള ഇറച്ചി നൽകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും അത് അസമിൽ കിട്ടാനില്ല. ആയതിനാൽ കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരമാണ് ബീഫ് നൽകുന്നതെന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു


Post a Comment

1 Comments

  1. If the wild animals ate beef , what the punishment can give to them ?

    ReplyDelete