Flash News

6/recent/ticker-posts

പകരക്കാരനില്ലാതെ കബീർക്ക യാത്രയായി.

Views
" മണ്ണോട്  ചേർന്നത് 
   കാരുണ്യത്തിന്റെ
  ബ്രാൻഡ് അമ്പാസിഡർ


ഇന്ന് ഉമ്മത്തൂർ ജുമാമസ്ജിദിലെ  ഖബർസ്ഥാനിൽ മണ്ണോട് ചേർന്നത് "കാര്യണ്യ"ത്തിന്റെ ബ്രാൻഡ് അമ്പാസിഡർ.
പള്ളിയോട് ചേർന്ന് നിറഞ്ഞൊഴുകുന്ന കടലുണ്ടിപ്പുഴ പോലും കബീർ കാക്കാന്റെ വിയോഗത്തിൽ കരഞ്ഞിട്ടുണ്ടാവും.
നേരിട്ടറിഞ്ഞവർക്കും കേട്ടറിഞ്ഞവർക്കും
മരണവാർത്ത ഒരു ഞെട്ടലാണ്.
ഒരിക്കൽ പോലും കാണാത്തവർ പോലും കബീർ കാക്കാന്റെ കാര്യണ്യ പ്രവർത്തനങ്ങളിൽ അത്ഭുതപ്പെട്ടിരിക്കുകയാണ്.
ആർക്കെങ്കിലും
സഹായം നൽകേണ്ട ഒരു യോഗം ചേരുമ്പോൾ ആദ്യം എഴുതുന്ന പേര് കബീർ ക്കാന്റെതായിരിക്കും.
ഉറപ്പുള്ള സഹായമായത് കൊണ്ട് യോഗത്തിനെത്തുന്നവരും പറയും
അത് "കൂട്ടിൽ കിടക്കുന്ന കോഴിയല്ലേ ?"
എപ്പോഴും റെഡിയാണ്.
ആറു വർഷം മുമ്പ് കുന്നുമ്മൽ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "കാരുണ്യം " എന്ന ചാരിറ്റിക്ക് രൂപം നൽകി. പാവപ്പെട്ടവർക്ക്
ചികിത്സാ സഹായം നൽകുക,
മരണ വീടുകളിലേക്കാവശ്യമായ എല്ലാ സാധന സാമഗ്രികളും സൗജന്യമായി നൽകുക എന്നീ ലക്ഷ്യത്തോടെയായിരുന്നു കാര്യണ്യത്തിന് പദ്ധതിയിട്ടത്.
തുടങ്ങണമെങ്കിൽ പണം വേണം.
ഉടനെ എല്ലാവരും ഒറ്റക്കെട്ടായി കബീർ കാക്കാനെ സമീപിക്കാം.
സന്തോഷത്തോടെ സ്വീകരിച്ചു.
അന്ന് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്
 കബീർ സാഹിബ് ഫണ്ട് കൈമാറി തുടക്കം കുറിച്ചു.
പിന്നെ ഇടയ്ക്കിടെ റിലീഫ്, കല്യാണം അങ്ങിനെ പലവക. എല്ലാത്തിനും കൈമെയ് മറന്ന സഹായം ചൊരിഞ്ഞു.
 വയനാടും പെരിന്തൽമണ്ണയും നിലമ്പൂരും ജാം ജൂമിന്റെ പെരുമയെത്തി.
കാര്യണ്യത്തോടൊപ്പം ബിസിനസിലും കത്തി നിൽക്കുമ്പോഴാണ് മടക്കം. എല്ലാവരെയും
കണ്ണീരിലാഴ്ത്തി
ശൂന്യത സമ്മാനിച്ച് .
അല്ലാഹു പരേതന് സ്വർഗ പൂങ്കാവനം സമ്മാനിക്കട്ടെ (ആമീൻ)
# ഹാരിസ് ആമിയൻ
....................................................

കബീർക്കാ.... 
മാഷേ..... എന്നുള്ള ആ വിളി എന്റെ ചെവിയിൽ ഇപ്പോഴും മുഴുങ്ങുന്നു. 

ഉൾക്കൊള്ളാൻ പറ്റൂന്നില്ല. ഇത്ര പെട്ടെന്ന് അല്ലാഹുവിലേക്ക്‌ യാത്രയകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. 

ഒരുപാട്‌ പേർക്ക്‌ തൊഴിൽ കൊടുക്കുന്ന ഒരു സംരംഭം നാട്ടിൽ ആരംഭിക്കണം എന്നത്‌ കബീർക്കാന്റെ ഒരു വലിയ സ്വപ്നമായിരുന്നു. അതിലും തന്റെ ഉറ്റസുഹൃത്തുക്കളും പങ്കാളികളാവണമെന്ന് അദ്ദേഹത്തിനു നിർബദ്ധമായിരുന്നു. കാരണം താൻ വളരുന്നതോടൊപ്പം തന്റെ കൂടെയുള്ളവരും വളരണം എന്ന് അതിയായി ആഗ്രഹിച്ച്‌ അവരെയും കൈപിടിച്ച്‌ ഒരു യാത്ര തുടങ്ങിയതാണു 2013 മുതൽ. ആ യാത്ര പക്ഷെ ഒരു ചരിത്രമായി. വിദേശരാജ്യങ്ങളിൽ കണ്ടുപരിചയിച്ച സൂപ്പർമാർക്കറ്റ്‌ മലപ്പുറത്തിനു ആദ്യമായി പരിചയപ്പെടുത്തിയത്‌ ജാം ജൂം ആണു. കുറഞ്ഞ സമയത്തിനുള്ളിൽ വിവിധ സ്ഥലങ്ങളിൽ ബ്രാഞ്ചുകൾ തുറന്ന് കേരളത്തിൽ അറിയപ്പെടുന്ന ഒരു ബ്രാന്റ്‌ ആയി മാറിയതിനു പിന്നിലെ കാരണം കബീർക്കാന്റെ നിശ്ചയദാർഡ്യവും കഠിനാധ്വാനവും നേതൃപാടവവും തന്നെയാണു. 

അദ്ദേഹത്തിന്റെ ഈ യാത്രയിൽ തുടക്കം മുതൽ ഒരു സഹയാത്രികനായി എന്നെയും കൂടെ കൂട്ടി. കുറച്ച്‌ കഴിഞ്ഞ്‌ ഞാൻ അൽമാസ്‌ ഗ്രൂപ്പിലെ തിരക്കുകൾ കാരണം സജീവമാകാൻ കഴിയാതെ വന്നപ്പോഴും എല്ലാ പ്രധാന സന്ദർഭങ്ങളിലും ആലോചനകളിലും എന്നെയും പങ്കാളിയായി കൂടെ നിർത്തി. ഒരു കുടുംബാംഗമായി, സുഹൃത്തായി ഒരു അനിയനായി. 

മാഷേ.... എന്നുള്ള ആ വിളിയിൽ എല്ലാമുണ്ടായിരുന്നു. 

ഒരു നല്ല മനുഷ്യൻ, ഒരു തവണ പരിചയപ്പെട്ടാൽ ഏതൊരാളും ഇഷ്ടപ്പെട്ട്‌ പോകുന്ന വ്യക്തിത്വം, സഹജീവികളോട്‌ ഏറെ കരുണയുള്ളവൻ, കഷ്ടതയനുഭവിക്കുന്നവർക്ക്‌ ആശ്രയം, സുഹൃത്തുക്കൾക്ക്‌ എന്നും റോൾ മോഡൽ, ജീവനക്കാരെ സ്വന്തം കുടുംബാംഗങ്ങളായി കണ്ട്‌ സ്ഥാപനത്തിന്റെ ലാഭവിഹിതം അവർക്ക്‌ കൂടി പങ്ക് വെച്ച്‌ മാതൃകയായ സംരംഭകൻ, പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ താൽപര്യം കാണിക്കുന്ന ഒരു വിദ്യാർത്ഥി(അതിനുദാഹരണമാണു അമ്പത്തി മൂന്നാം വയസ്സിൽ Executive MBA ചെയ്യാൻ അദ്ദേഹമെടുത്ത തീരുമാനം), ഏത്‌ തിരക്കുകൾക്കിടയിലും ഭാര്യയെയും മക്കളെയും പേരക്കുട്ടികളെയും കുടുംബത്തിലെ മറ്റെല്ലാവരെയും തന്റെ ചിറകിനടിയിൽ ചേർത്ത്പിടിച്ച്‌ ‌കൂടെ നടക്കാൻ സമയം കണ്ടെത്തിയിരുന്ന കുടുംബനാഥൻ, സർവ്വോപരി നല്ലെരു വിശ്വാസി ഇതെല്ലാമായിരുന്നു കബീർക്ക. 

സഹഡയറക്ടർമാരോട്‌ ഒരു ജ്യേഷ്ട സഹോദരന്റെ സ്നേഹത്തോടെയും സ്നേഹപൂർണ്ണമായ തിരുത്തലുകളോടെയും മുന്നിൽ നിന്ന് നയിച്ച ഒരു ലീഡറുടെ അഭാവം ജാം ജൂം ഗ്രൂപ്പിനു വലിയ നഷ്ടം തന്നെയാണു. 
കബീർക്ക മുന്നിൽ നിന്ന് നയിക്കുമ്പോൾ അവർക്കെല്ലവർക്കും അതൊരു വല്ലാത്ത ധൈര്യമായിരുന്നു. ജീവനക്കാർക്ക്‌ പിതൃതുല്യനായ ആശ്രയമായിരുന്നു. 

കബീർക്ക അവസാനമായി ഒരു സഹായം ആവശ്യപ്പെട്ടപ്പോൾ അത്‌ ചെയ്യാൻ കഴിഞ്ഞു എന്നതാണു ഏക ആശ്വാസം. ഒരു പക്ഷെ അവസാനമായി അദ്ദേഹം ഫോണിൽ സംസാരിച്ചത്‌ എന്നോടായിരിക്കണം. 

അവസാനമായി അദ്ദേഹത്തിനു വേണ്ട ചികിൽസക്കും മറ്റും പിന്തുണ നൽകിയ  കോട്ടക്കൽ അൽമാസ്‌ ചെയർമാൻ ഡോ:കബീർ സാറിനെയും അവസാനമായി പരിചരണം നൽകിയ കോഴിക്കോട്‌ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർമ്മാരെയും മറ്റ്‌ ജീവനക്കാരെയും നന്ദിയോടെ ഓർക്കുന്നു. 

പ്രിയപ്പെട്ട കബീർക്കാന്റെ ഈ അപ്രതീക്ഷിത വേർപാട്‌ താങ്ങാനുള്ള ക്ഷമ പരമകാരുണ്യവാൻ അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും നൽകുമാറാകട്ടെ. 

അല്ലാഹു അദ്ദേഹത്തിന്റെ സൽകർമ്മങ്ങൾ സ്വീകരിക്കുകയും വീഴ്ചകൾ പൊറുത്ത്‌ കൊടുക്കുകയും സ്വർഗ്ഗാവകാശികളിൽ ഉൾപ്പെടുത്തുകയും ചെയ്യുമാറാകട്ടെ. ആമീൻ.

                            ജൗഹർ തൃപ്പനച്ചി.
,,,,,,,,,,,,,,,,,,,....................,,,,,,,,,,,,,,,,,,,,,,,,,,,,,....................

" കബീർക്ക " അതെ അങ്ങനെയാണ് ആ മഹാമനീഷി ജനമനസ്സുകളിൽ അറിയപ്പെടുന്നത്. ഒക്ടോബർ 8 വ്യാഴം രാത്രി 10:30 ന് കബീർക്ക എന്ന ഉമ്മത്തൂരിലെ നൻമ മരം കടപുഴകി.ഒരു നോക്ക് കാണാനാകാതെ, കൊറോണ വരുത്തിയ അകലങ്ങളിൽ ജനഹൃദയം വിങ്ങിപ്പൊട്ടി. ഓരോരുത്തരും ഫേസ് ബുക്കിലും വാട്സാപ്പ് സ്റ്റാറ്റസിലുമായി ദു:ഖം പങ്കുവെച്ചു. പക്ഷേ, വയനാടിനും ഗൂഡല്ലൂരിനുമിടയിൽ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന ആയിരങ്ങൾക്ക് അത്താണിയായ പലരും ദൈവമെന്ന് കരുതുന്ന ജാം ജൂം ഗ്രൂപ്പ് എം.ഡി കൂടിയായ കബീർക്കയുടെ വിയോഗം വൃദ്ധരും രോഗികളും കുട്ടികളും അടങ്ങുന്ന മനുഷ്യ ജീവനുകൾക്ക് 'ഇനിയെന്ത്?' എന്ന ചോദ്യം  ഉയരുകയാണ്. 
     ഓരോ കുടുംബത്തിലേക്കും ഒരു മാസത്തേക്കുള്ള എല്ലാ അവശ്യസാധനങ്ങളുമായി രണ്ട് വണ്ടികൾ ചുരം കയറി വരുന്നത് ഇനി അവർക്ക് സ്വപ്നം മാത്രം!
  
   പ്രളയകാലത്ത് ലാഭനഷ്ടങ്ങൾ വകവെക്കാതെ  ക്യാമ്പുകളിലേക്കും വീടുകളിലേക്കും മറ്റും ദാനമായി നൽകിയതൊന്നും എഴുതപ്പെടാത്ത പൊൻ തൂവലാണ്. ഒന്നും ഫോട്ടോക്ക് പോസ് ചെയ്യാനോ നാലാൾക്കിടയിൽ പ്രശസ്തി നേടാനോ ആയിരുന്നില്ല.എല്ലാ നൻമകളുടെയും പരിണിത ഫലമായ സ്വർഗ്ഗീയാനന്ദങ്ങൾക്ക് അങ്ങ് ഇത്ര നേരത്തെ പോകുമെന്ന് ഞങ്ങളാരും നിനച്ചില്ല.
  നാളെ ജന്നാത്തുൽ ഫിർദൗസിൽ അവരോടൊത്ത് കൂടാൻ നമുക്ക് പ്രാർത്ഥിക്കാം.
          NSNM .PALANI..


Post a Comment

1 Comments