Flash News

6/recent/ticker-posts

സംസ്ഥാനത്ത് ഒന്‍പത്‌ ജില്ലകളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ;

Views

 


സംസ്ഥാനത്ത് ഒന്‍പത്‌ ജില്ലകളില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ; ആളുകള്‍ കൂട്ടം ചേരാന്‍ പാടില്ല


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ നിരോധനാജ്ഞ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ ശനിയാഴ്ച മുതൽ നിലവിൽ വരും. ഒക്ടോബർ 31 വരെയാണ് നിരോധനാജ്ഞ. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.


ജില്ലാ കളക്ടർമാരാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. കൺടെയ്ൻമെന്റ് സോണുകൾക്ക് അകത്തും പുറത്തും ആളുകൾ കൂട്ടം കൂടാൻ പാടില്ല. അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നത് വിലക്കും. കടകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തുറന്നുപ്രവർത്തിക്കും. പരീക്ഷകൾക്കും തടസമില്ല.


മരണാനന്തര ചടങ്ങുകൾ, വിവാഹം തുടങ്ങിയവയ്ക്ക് കർശനമായ വ്യവസ്ഥകളോട് കൂടി ആളുകൾക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകൾക്ക് 20 പേരും വിവാഹത്തിന് 50 പേർക്കും പങ്കെടുക്കാം. സർക്കാർ, മത- രാഷ്ട്രീയ സംഘടനകളുടെ പരിപാടികളിൽ 20 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല.


പൊതുസ്ഥലത്ത് ആൾകൂട്ടം ഉണ്ടാകുന്നത് ഒഴിവാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ശ്രമിക്കും. ഹോട്ടൽ, റെസ്റ്റോറന്റുകൾ, മറ്റ് കടകൾ എന്നിവിടങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കണ്ടാൽ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും.

കോവിഡ് രോഗികളുടെ എണ്ണം കൂടുതൽ ആകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.



Post a Comment

0 Comments