Flash News

6/recent/ticker-posts

'കോട്ടപ്പടി മാർക്കറ്റ് പഴയ കെട്ടിടം ഇനി ഓർമ്മകളിൽ മാത്രം ഇനി പുതു സ്വപ്നത്തിലേക്ക് പുതിയ ഓർമ്മകൾ.

Views

        വേങ്ങര പോപ്പുലർ ന്യൂസ്
        റിപ്പോർട്ടർ:NSNM-PALANI

മലപ്പുറം കോട്ടപ്പടിയിലെ മാർക്കറ്റ് സമുച്ചയത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി പഴയ കെട്ടിടം പൊളിച്ചു മാറ്റൽ നടപടി ഇന്നലെ ആരംഭിച്ചു. മാർക്കറ്റിലെ കച്ചവടക്കാർക്ക് സ്റ്റേഡിയത്തിനു സമീപം സൗകര്യങ്ങൾ ഒരുക്കിയ ശേഷമാണ് കെട്ടിടം പൊളിക്കൽ തുടങ്ങിയത്.
       മത്സ്യ മാംസ കച്ചവടക്കാർക്ക്  മാർക്കറ്റിനു സമീപം താത്കാലിക സൗകര്യമൊരുക്കുകയും മറ്റു കച്ചവടക്കാർക്കായി സ്റ്റേഡിയത്തിനു സമീപം 12 ബാങ്കുകളും നിർമിച്ചിട്ടുണ്ട്.ബങ്കുകൾ നറുക്കെടുപ്പിലൂടെയാണ് കച്ചവടക്കാർക്ക് നൽകിയത്.മാർക്കറ്റ് പൊളിക്കുന്നതിനെതിരെ വ്യാപാരികൾ കോടതിയെ സമീപിച്ചിരുന്നു.എന്നാൽ, വ്യാപാരികൾക്ക് താത്കാലിക സൗകര്യമൊരുക്കിയ ശേഷമാണ് മാർക്കറ്റ് പൊളിക്കുന്നതെന്ന് മുനിസിപ്പൽ സെക്രട്ടറി ബാലസുബ്രഹ്മണ്യൻ പറഞ്ഞു.ഇന്ന് വൈകുന്നേരത്തോടെ എല്ലാ കച്ചവടക്കാരും താത്ക്കാലിക സ്ഥലത്തേക്ക് മാറും.12.85 കോടി രൂപ ചിലവിലാണ് കോട്ടപ്പടി മാർക്കറ്റ് സമുച്ചയം നിർമ്മിക്കുന്നത്.

വീഡിയോ കാണാം



നഗരഹൃദയത്തിൽ 4 നിലകളിലായുള്ള കെട്ടിടം 
5616 ചതുരശ്ര സെൻറീമീറ്റർ ആണ് ആണ് .താഴെ നിലയിൽ മത്സ്യ-മാംസ - പച്ചക്കറി വിൽപ്പനക്കായി 43 മുറികളും,ഒന്നാം നിലയിൽ 43 കടമുറികളും,രണ്ടാം നിലയിൽ സൂപ്പർമാർക്കറ്റുകളും ഓഫീസ് സ്റ്റേഡ് സെൻസറുകളും നിർമ്മിക്കും.അതോടൊപ്പം തന്നെ കെട്ടിടത്തിൽ മുകളിലും താഴെയും പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കും.മാലിന്യസംസ്കരണ പ്ലാൻറ് ,ലിഫ്റ്റ്, മിനിഗാർഡൻ  തുടങ്ങിയസൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കും. സംസ്ഥാനത്ത് ആദ്യമായാണ് പൊതു ഉടമയിലുള്ള കെട്ടിടത്തിൽ പാർക്കിംഗ് സൗകര്യം ഒരുക്കുന്നത്.
മലപ്പുറത്തിന്റെ പ്രതിച്ഛായ മാറാൻ ഈ സമുച്ചയം കാരണമാകുമെന്നാണ് കണക്കുകൂട്ടലുകൾ.



Post a Comment

0 Comments