Flash News

6/recent/ticker-posts

കാമുകന് പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിന് വിട്ടുകൊടുത്തു; അമ്മയും കാമുകനും ഒളിച്ചോടി; രണ്ടുപേരും അറസ്റ്റില്‍, സംഭവം കേരളത്തിൽ.

Views
കാമുകന് പ്രായപൂർത്തിയാകാത്ത മകളെ പീഡനത്തിന് വിട്ടുകൊടുത്തു; അമ്മയും കാമുകനും ഒളിച്ചോടി; രണ്ടുപേരും അറസ്റ്റില്‍, സംഭവം കേരളത്തിൽ

വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷിനെയും 28 വയസ്സുകാരിയായ യുവതിയെയുമാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

2019 ലാണ് കേസിനാസ്പദമായ സംഭവം. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശികളായ സുഭാഷും വിവാഹിതയായ യുവതിയും പ്രണയത്തിലായിരുന്നു. ഇതിനിടെ ഒമ്പത് വയസ്സുകാരിയയായ മകളെ സുഭാഷ് ലൈംഗിക പീഡനത്തിനിരയാക്കിയെന്നറിഞ്ഞിട്ടും യുവതി തടയാൻ ശ്രമിച്ചില്ല. പീഡന വിവരം പുറത്ത് പറയരുതെന്ന് മകളെ ഭീഷണിപ്പെടുത്തി. യുവതി പിന്നീട് യുവാവിനൊപ്പം ഒളിച്ചോടും ചെയ്തു.

പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. നാട് വിട്ട ഇരുവരും കഴിഞ്ഞ ഒരുവർഷമായി സംസ്ഥാനത്തിന് പുറത്ത് താമസിച്ച് വരികയായിരുന്നു. ഇരുവർക്കുമെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരവും കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.


Post a Comment

0 Comments