Flash News

6/recent/ticker-posts

മലയാളികൾ ഉൾപ്പെടെ കുവെെത്തിലേക്ക് തിരിച്ച നൂറോളം പേര്‍ യു.എ.ഇയിൽ കുടുങ്ങി

Views
കുവൈത്തിലേക്ക് യാത്രതിരിച്ച മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ യു.എ.ഇയിൽ പ്രയാസത്തിൽ. ദുബൈയിൽ നിന്നും മറ്റും കുവൈത്തിലേക്കുള്ള വിമാന നിരക്ക് വൻതോതിൽ വർധിച്ചതാണ് പലരെയും വെട്ടിലാക്കിയത്.

നാട്ടിൽ നിന്നും യു.എ.ഇയിലെത്തി കുവൈത്തിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാൻ ശ്രമിച്ചവരാണ് ദുരിതത്തിലായത്. ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങളിൽ  നിന്നുള്ളവർക്ക് നേരിട്ട് കുവൈത്തിലേക്ക് വരാൻ വിലക്കുള്ളതു കൊണ്ടാണ് മലയാളികളും മറ്റും യു.എ.ഇയെ ഇടത്താവളമാക്കി മാറ്റാൻ നിർബന്ധിതമായിരിക്കുന്നത്.

പ്രതിസന്ധി തീർക്കാൻ ഉന്നതതല ഇടപെവൽ വേണമെന്നാണ് കുവൈത്ത് പ്രവാസികളുടെ ആവശ്യം.


Post a Comment

0 Comments