Flash News

6/recent/ticker-posts

പുരുഷന്മാര്‍ ശ്രദ്ധിക്കുക; കൊവിഡ് മരണങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ട്‌ ആരോഗ്യ മന്ത്രാലയം

Views
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരില്‍ 70 ശതമാനം ആളുകളും പുരുഷന്മാര്‍ ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസ് ബാധിക്കുന്ന 30 ശതമാനം സ്ത്രീകള്‍ മാത്രമാണ് മരണപ്പെടുന്നത്. ഇതുകൂടാതെ, മരണപ്പെട്ടവരില്‍ 47 ശതമാനം പേരും 60 വയസിന് താഴെയുള്ളവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 1,10,116 പേരാണ് മരണമടഞ്ഞത്.

60 വയസിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് ബാധിക്കുന്നത് ഗുരുതരമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, രാജ്യത്ത് ആകെ മരണത്തിന്റെ 53 ശതമാനം മാത്രമാണ് 60ന് മുകളിലുള്ളവര്‍. മരിച്ചവരില്‍ 35 ശതമാനം പേര്‍ 45നും 60നും ഇടയില്‍ പ്രായമുള്ളവരാണ്.

26നും 44നും ഇടയില്‍ പ്രായമുള്ളവര്‍ ആകെ മരണത്തിന്റെ 10 ശതമാനമാണ്. 18നും 25നും ഇടയില്‍ പ്രായമുള്ള ഒരു ശതമാനം പേര്‍ മാത്രമാണ് മരിച്ചത്. 60ന് മുകളിലുള്ള കൊവിഡ് രോഗികളില്‍ മറ്റ് അസുഖങ്ങളുള്ള 24.6 ശതമാനം പേര്‍ മരണപ്പെട്ടു.

മറ്റ് അസുഖങ്ങളില്ലാത്ത 60ന് മുകളിലുള്ള രോഗികളില്‍ 4.8 ശതമാനമാണ് മരണനിരക്ക്. 45നും 60നും ഇടയില്‍ പ്രായമുള്ള മറ്റ് അസുഖങ്ങളുള്ളവരില്‍ 13.9 ശതമാനം പേര്‍ മരിച്ചു. മറ്റ് അസുഖങ്ങളില്ലാത്തവരില്‍ 1.5 ശതമാനമാണ് മരണനിരക്ക്. ആകെ മരണനിരക്കില്‍, മറ്റ് അസുഖങ്ങളുള്ള കൊവിഡ് രോഗികളില്‍ 17.9 ശതമാനം പേരും മരണപ്പെട്ടു. 

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ആഴ്ചകളായി രാജ്യത്ത് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ കുറവ് വന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.


Post a Comment

0 Comments