Flash News

6/recent/ticker-posts

യോഗി പോലീസിന്റെ വേട്ട: ഹത്രാസിലേക്ക് പോയ മലയാളി മാധ്യമ പ്രവർത്തകനെതിരെ രാജ്യദ്രോഹത്തിന് പിന്നാലെ യു.എ.പി എ യും ചുമത്തി.

Views
യോഗി പോലീസിന്റെ വേട്ട: ഹത്രാസിലേക്ക് പോയ മലയാളി മാധ്യമ പ്രവർത്തകനെതിരെ രാജ്യദ്രോഹത്തിന് പിന്നാലെ യു.എ.പി എ യും ചുമത്തി


കേരളാ പത്ര പ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പനെതിരെ കരിനിയമങ്ങളായ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി. കൂടെയുണ്ടായിരുന്ന കാമ്പസ് ഫ്രണ്ട് നേതാക്കൾക്കും ഡ്രൈവർക്കുമെതിരെയും കരിനിയമങ്ങളായ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തി.
കെ.യു.ഡബ്ല്യു.ജെ സിദ്ദീഖിൻ്റെ മോചനത്തിന് ഹേബിയസ് കോർപസ് ഹരജിയുമായി സുപ്രീം കോടതിയിലെത്തിയതിന് പിറകെയാണിത്.

 
മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് യു.പി പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തിയത്.

ഹാത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖിനെ യുപി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും സിദ്ദീഖിനെ അറസ്റ്റു ചെയ്യുകയും ലാപ്ടോപ്പ് അടക്കമുള്ളവ പിടിച്ചെടുക്കുകയുമായിരുന്നു.

അഴിമുഖം.കോമിലെ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് മുമ്പ് തേജസ്, തത്സമയം ദിനപത്രങ്ങളുടെയും ലേഖകനായിരുന്നു.


Post a Comment

0 Comments