Flash News

6/recent/ticker-posts

വേങ്ങര ടൗണിൽ നടപ്പാക്കിയ അശാസ്ത്രീയമായ കണ്ടയ്മെൻ്റ് സോൺ നടപടിയെ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു വ്യാപാരി വ്യവസായി ഏകോപന സമിതി കളക്ടർക്ക് നിവേദനം നൽകി.

Views


വേങ്ങര ടൗണിൽ നടപ്പാക്കിയ അശാസ്ത്രീയമായ കണ്ടയ്മെൻ്റ് സോൺ  നടപ്പാക്കിയ നടപടിയെ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മലപ്പുറം ജില്ലാ കലക്ടർക്ക് വേങ്ങര വ്യാപാരി വ്യവസായി എകോപന സമിതി ഓൺലൈനിൽ കൂടിയ സെക്രട്ടറിയേറ്റ് മീറ്റിങ്ങിൽ നിവേദനം അയച്ചു.
ചടങ്ങിൽ എ കെ കുഞ്ഞിതുട്ടി ഹാജി  അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് ഹാജി സ്വാഗതം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി  വിഷയമവതരിപ്പിച്ചു.

ചർച്ചയിൽ യാസർ അറഫാത്ത്. ടി.കെ കുഞ്ഞുട്ടി. ശിവൻ. ഷുക്കൂർ. കെ ആർ കുഞ്ഞുമുഹമ്മദ്. അബ്ദുറഹ്മാൻ ഹാജി എന്നിവർ  പങ്കെടുത്തു..

പഞ്ചായത്തിൽ പല വാർഡുകളിലും രോഗികൾ തന്നെയില്ലാതിരുന്നിട്ടും നിയന്ത്രണം ഏർപ്പെടുത്തുകയാണ്.

ഏഴുമാസത്തിനിടയിൽ പലതവണ ടൗൺ അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ഡലം സെക്രട്ടറി എം കെ സൈനുദ്ദീൻ ഹാജി പറഞ്ഞു. പല സ്ഥാപനങ്ങളും പൂട്ടി. പലരും പട്ടിണിയിലും കടക്കെണിയിലുമാണ്.

ഇക്കാര്യത്തിൽ അടിയന്തര
നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സമരരംഗത്തിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.



Post a Comment

0 Comments