Flash News

6/recent/ticker-posts

കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചത് ആളുകളുടെ അശ്രദ്ധ കൊണ്ടുതന്നെ; കേന്ദ്ര ആരോഗ്യ മന്ത്രിയുടേത് വിമര്‍ശനമല്ലെന്ന് കെ.കെ ശൈലജ

Views
തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ നടത്തിയ പരാമര്‍ശം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

പരാമര്‍ശത്തൈ സംബന്ധിച്ച് ഹര്‍ഷവര്‍ധനുമായി നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിക്കുകയും അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയെന്നും കെ.കെ. ശൈലജ പറഞ്ഞു.

രാഷ്ട്രീയ വൈരാഗ്യമൊന്നുമില്ലാതെ തന്നെ കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ നേരത്തെ കേന്ദ്രമന്ത്രി അഭിനന്ദിക്കുകയും ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ഷവര്‍ധനെ നേരിട്ട് വിളിച്ചതെന്നും പരാമര്‍ശത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം ആളുകളുടെ അശ്രദ്ധകൊണ്ടാണെന്നും കെ.കെ ഷൈലജ വ്യക്തമാക്കി. ഓണാഘോഷവുമായി ബന്ധപ്പെട്ട് ആളുകള്‍ കൂട്ടം കൂടിയത് കാരണം കേരളത്തില്‍ വീണ്ടും കൊവിഡ് കേസ് വര്‍ധിച്ചിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കാനിരിക്കെ ആളുകളുടെ കൂടിച്ചേരല്‍ ഇല്ലാതിരിക്കാന്‍ നന്നായി ശ്രദ്ധിക്കണമെന്ന അര്‍ത്ഥത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രി പരാമര്‍ശം നടത്തിയതെന്നും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും ഞാനും മുമ്പ് പറഞ്ഞതാണെന്നും കെ.കെ ശൈലജ പറയുന്നു.

സണ്‍ഡേ സംവാദ് എന്ന പരിപാടിക്കിടെയായിരുന്നു കേന്ദ്രആരോഗ്യ മന്ത്രി കേരളത്തെ വിമര്‍ശിച്ചത്. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും അതിന്റെ വിലയാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

0 Comments