Flash News

6/recent/ticker-posts

മുക്കത്ത് കാറിനുള്ളില്‍ യുവതി മരിച്ചനിലയില്‍; സീറ്റ് ബെല്‍റ്റിട്ട് ഡ്രൈവിങ് സീറ്റില്‍ മൃതദേഹം.

Views
മുക്കത്ത് കാറിനുള്ളില്‍ യുവതി മരിച്ചനിലയില്‍; സീറ്റ് ബെല്‍റ്റിട്ട് ഡ്രൈവിങ് സീറ്റില്‍ മൃതദേഹം.

കോഴിക്കോട്: മുക്കം മരഞ്ചാടിയിൽ യുവതിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മരഞ്ചാടിയിലെ സ്വകാര്യ സ്കൂളിലെ അധ്യാപിക ദീപ്തിയെയാണ് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

യുവതിയ്ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. സീറ്റ് ബെൽറ്റിട്ട് ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നനിലയിലായിരുന്നു മൃതദേഹം. കാറിന്റെ ചില ഭാഗങ്ങളും കത്തിയനിലയിലാണ്. മരഞ്ചാടിയിലെ റബർ തോട്ടത്തിലാണ് കാർ നിർത്തിയിട്ടിരുന്നത്. സംഭവത്തിൽ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

0 Comments