Flash News

6/recent/ticker-posts

ഇന്ന് ലോക അധ്യാപക ദിനം.

Views
🖋️ഇന്ന് ലോക അധ്യാപക ദിനം.

അന്താരാഷ്ട അധ്യാപക ദിനമാണിന്ന്. 1994 മുതല്‍ ആണ് ലോക അധ്യാപക ദിനാചരണം തുടങ്ങിയത്. 1966 ല്‍ യുനെസ്കോയും ഐ.എല്‍.ഒ യും ചേര്‍ന്ന് അധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാര്‍ശകള്‍ ഒപ്പുവച്ചതിന്‍റെ സ്മരണയ്ക്കായാണ് ലോക അധ്യാപക ദിനം ആചരിച്ചത്.100 ലേറെ രാജ്യങ്ങള്‍ ഈ ദിനം ആചരിക്കുന്നു. സമൂഹത്തിന് അധ്യാപകര്‍ നല്‍കുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച്‌ ഓര്‍ക്കാനും അവരെ ബഹുമാനിക്കാനുമാണ് യുനസ്കോ ലോക അധ്യാപക ദിനം ആചരിക്കുന്നത്.

വിദ്യാഭ്യാസത്തിനും വികസനത്തിനുമായി അധ്യാപകര്‍ നല്‍കുന്ന മഹത്തായ സേവനത്തിന്‍റെ അംഗീകാരവും അതിനെ കുറിച്ചുള്ള അവബോധവും പ്രശംസയും ഒക്കെ ഉള്‍ക്കൊള്ളുന്നതാണ് ലോക അധ്യാപക ദിനത്തിന്‍റെ സന്ദേശം

അതേസമയം സെപ്തംബര്‍ അഞ്ചാണ് ദേശീ‌യ അധ്യാപക ദിനം. ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്.


Post a Comment

0 Comments