Flash News

6/recent/ticker-posts

ഉംറ തീര്‍ഥാടകര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍

Views
റിയാദ്: ഉംറ തീര്‍ഥാടകര്‍ക്കിടയില്‍ ബുധനാഴ്ച വരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍. പ്രതിരോധം, അണുനശീകരണം, തീര്‍ഥാടകരുടെ വരവ്, ബോധവത്കരണം എന്നീ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഉംറ സീസണില്‍ ആദ്യഘട്ടത്തില്‍ നടന്നുവരുന്നത്. ഇരുഹറം കാര്യാലയം വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഉംറ തീര്‍ഥാടനം ഏഴുമാസത്തിന് ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് പുനരാരംഭിച്ചത്. രോഗ ലക്ഷണം കാണിക്കുന്ന അല്ലെങ്കില്‍ സംശയിക്കുന്ന ഏതൊരു തീര്‍ഥാടകനെയും താമസിപ്പിക്കുന്നതിനായി നാല് കേന്ദ്രങ്ങള്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഒരുക്കിയിട്ടുണ്ടെന്നും ഇരുഹറം കാര്യാലയം വക്താവ് വിശദീകരിച്ചു. കൊവിഡ് പ്രോേട്ടാക്കോളുകള്‍ പാലിച്ച് പ്രതിദിനം 6,000 തീര്‍ഥാടകര്‍ക്ക് വരെയാണ് ആദ്യഘട്ടത്തില്‍ ഉംറക്ക് അനുമതി നല്‍കിയിരിക്കുന്നതെന്നാണ് വിവരം


Post a Comment

0 Comments