Flash News

6/recent/ticker-posts

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ വിദഗ്ധ സമിതിയില്‍ ധാരണ; അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രമന്ത്രിസഭ

Views
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയര്‍ത്താനുള്ള തീരുമാനം ഉടന്‍ പ്രാബല്യത്തിലാകുമെന്ന് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും വിവാഹപ്രായം ഉയര്‍ത്തണം എന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന. 

ഒരാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞതായാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. വിവാഹപ്രായം കൂട്ടുന്നതിനായി നിയമഭേദഗതി കൊണ്ടു വിദഗ്ദ്ധ സമിതി ശുപാര്‍ശ ചെയ്യും. ഈ ശുപാര്‍ശയില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമന്ത്രിസഭയാണ്. 

കഴിഞ്ഞ യൂണിയന്‍ ബജറ്റ് അവതരണത്തിനിടെ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം പരിശോധിക്കാന്‍ വിദഗ്ദ്ദസമിതിയെ നിയമിക്കും എന്നറിയിച്ചത്. 

നിലവില്‍ സ്ത്രീകള്‍ക്ക് 18ഉം പുരുഷന്‍മാര്‍ക്ക് 21ഉം ആണ് വിവാഹപ്രായം. വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ കേരളത്തിലടക്കം വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്.


Post a Comment

0 Comments