Flash News

6/recent/ticker-posts

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉടന്‍; പ്രഖ്യാപനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

Views
ന്യൂഡല്‍ഹി: കൊവിഡിനെതിരായ വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. 

ഒന്നിലധികം ഇടങ്ങളില്‍നിന്നാകാം വാക്‌സിന്‍ എത്തുക. രാജ്യത്ത് എങ്ങനെയാണ് വാക്‌സിന്‍ വിതരണം നടപ്പിലാക്കേണ്ടതെന്നു കണ്ടെത്തുന്നതിനായി വിദഗ്ധര്‍ പദ്ധതികള്‍ തയാറാക്കുകയാണെന്നും മന്ത്രിമാരുടെ ചര്‍ച്ചയ്ക്കിടെ ഹര്‍ഷവര്‍ധന്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ അഡ്വാന്‍സ്ഡ് സ്റ്റേജിലാണ്. 400-500 ദശലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കാനും ഉപയോഗിക്കാനും കേന്ദ്രം പദ്ധതിയിട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

2021 ജൂലൈയില്‍ 1.3 ബില്യണ്‍ ജനസംഖ്യയില്‍ 20-25 കോടി ആളുകള്‍ക്ക് ആദ്യ ഷോട്ട് ലഭിക്കും. ഇന്ത്യയില്‍ മൂന്നു വാക്‌സീനുകളാണ് പരീക്ഷണഘട്ടത്തിലുള്ളത്. ഇവ ഇന്ത്യയ്ക്കു പുറത്തുനടത്തിയ പരീക്ഷണങ്ങളില്‍ സുരക്ഷിതവും ഇമ്യൂണോജെനിക്കും ഫലവത്തുമാണെന്നു തെളിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Post a Comment

0 Comments