Flash News

6/recent/ticker-posts

ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യയില്‍ തിരിച്ചുവരാനൊരുങ്ങി പബ്ജി

Views
ന്യൂഡല്‍ഹി: പബ്ജി ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു വാര്‍ത്ത. എയര്‍ടെല്ലുമായി സഹകരിച്ചു പബ്ജി മൊബൈല്‍ ഗെയിം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ ഇന്ത്യന്‍ വിപണിയിലേക്ക് ഗെയിം കൊണ്ടു വരുന്നതിന് ജിയോയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഈ വര്‍ഷം സെപ്റ്റംബര്‍ രണ്ടിനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പബ്ജി ഉള്‍പ്പടെ 118 ചൈനീസ് ആപ്പുകള്‍ക്ക്  നിരോധനം ഏര്‍പ്പെടുത്തിയത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. എന്നാല്‍ പിന്നീട് കമ്പനി ചൈനയുമായിട്ടുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു. 

ഇതിന് ശേഷമാണ് കമ്പനി ഇപ്പോള്‍ എയര്‍ടെല്ലുമായി ചര്‍ച്ചകള്‍ നടത്തുന്നത്. എയര്‍ടെലും പബ്ജി കോര്‍പ്പറേഷനും തമ്മില്‍ പബ്?ജി മൊബൈലിന്റെ  വിതരണാവകാശം കൈമാറുന്നതിനെ കുറിച്ചാണ് ചര്‍ച്ചകള്‍. ഇന്ത്യന്‍ വിപണിയില്‍ എന്തു വിലകൊടുത്തും തിരിച്ചെത്തുക എന്ന ലക്ഷ്യത്തിനാണ് പബ്ജി കഠിനമായി പരിശ്രമിക്കുന്നത് എന്ന് എന്റാക്കര്‍ റിപ്പോര്‍ട്ട് ചെയുന്നു.


Post a Comment

0 Comments