Flash News

6/recent/ticker-posts

ഒരു മിനുട്ടിനുള്ളില്‍ ഫലം; പുതിയ കോവിഡ് പരിശോധനാ കിറ്റ് വികസിപ്പിക്കാന്‍ ഇന്ത്യയും ഇസ്രയേലും

Views



ന്യൂഡൽഹി: കോവിഡ് പരിശോധനയ്ക്ക് പുത്തൻ മാർഗം വികസിപ്പിക്കാൻ ഇന്ത്യയും ഇസ്രയേലും. ഇതിൻ പ്രകാരം പരിശോധന നടത്തേണ്ട ആൾ ഒരു ട്യൂബിലേക്ക് ഊതിയാൽ മതിയാകും.ട്യൂബിനുള്ളിലെ രാസവസ്തുക്കൾ, ശ്വാസത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യമുണ്ടോയെന്ന് തിരിച്ചറിയും. ഇത്തരത്തിൽ നടത്തുന്ന പരിശോധനയുടെ ഫലം മുപ്പതു മുതൽ അമ്പത് സെക്കൻഡിനുള്ളിൽ ലഭിക്കും. 


ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഡയറക്ടറേറ്റ് ഓഫ് ഇസ്രയേൽ, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.), കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ.) എന്നിവ സംയുക്തമായാണ് ഈ പരിശോധനാ കിറ്റ് വികസിപ്പിക്കുക. പുതിയ പരിശോധനാ കിറ്റ് വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തയ്യാറാകുമെന്ന് ഇസ്രയേലിന്റെ ഇന്ത്യയിലെ അംഡബാസിഡർ റോൺ മാൽക പറഞ്ഞു. ഈ ദ്രുതപരിശോധനാ കിറ്റിന്റെ നിർമാണ കേന്ദ്രം ഇന്ത്യയായിരിക്കണമെന്നാണ് ഇസ്രയേൽ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ കോവിഡ്-19 പരിശോധനാ പ്രോജക്ട് ജോലികൾ അവസാനഘട്ടത്തിലാണ്.


നാല് വ്യത്യസ്ത സാങ്കേതിക വിദ്യകളിൽ ചിലവസംയോജിപ്പിച്ചായിരിക്കും പുതിയ പരിശോധനാ സംവിധാനം രൂപപ്പെടുത്തുന്നത്.കൃത്യതയാർന്നഒരു സാങ്കേതിക വിദ്യയിലേക്ക് എത്തിച്ചേരാൻ രണ്ടോ മൂന്നോ ആഴ്ചയിലധികം എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ നാല് വ്യത്യസ്ത മാർഗങ്ങൾ ഉപയോഗിച്ച് ഇസ്രയേലി ശാസ്ത്രജ്ഞർ പരിശോധിച്ചു. ബ്രെത്ത് അനലൈസർ, വോയിസ് ടെസ്റ്റ്, ഉമിനീരിൽനിന്ന് കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ സഹായിക്കുന്ന ഐസോതെർമൽ ടെസ്റ്റ്, പോളി അമിനോ ആസിഡ്‌ ടെസ്റ്റ് എന്നീ പരിശോധനാ മാർഗങ്ങളാണ് ഇസ്രയേലിഗയേഷകർ അവലംബിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഈ സാമ്പിളുകളിൽ നടത്തിയ പരിശോധനയാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലേക്ക് നയിച്ചതെന്നും റോൺ മാൾക്ക് വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 



Post a Comment

0 Comments