Flash News

6/recent/ticker-posts

വേങ്ങര മോഷണ ഭീതിയിൽ

Views
വേങ്ങര മോഷണ ഭീതിയിൽ
-----------------------------------
         ഇന്ന് വേങ്ങര ടൗൺ ഉണർന്നത് ഓരോ വ്യാപാരികയുടെയും നെഞ്ചുപിളർത്തി കൊണ്ടാണ്.കച്ചേരിപ്പടി യിലെ ടുസ്റ്റാർ ബിരിയാണി സ്റ്റോറിൽ ഇന്നലെ രാത്രി 
1:30 ന്  മോഷണം നടന്നതാണ് വ്യാപാരികളെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയത്.തൊട്ടടുത്തുള്ള അലിഫ് 
മെഡിക്കൽസിൽ നിന്നും പണം മോഷണം പോയിട്ടുണ്ട്.ബിരിയാണി സ്റ്റോറിലെ മോഷണം നടന്നത് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്.പ്രതിയെക്കുറിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.വായ് മൂടിക്കെട്ടി അടിവസ്ത്രവും തലമറച്ച് മൂടിപ്പുതച്ച മുണ്ടുമായാണ് പ്രതിയുടെ വേഷം.കയ്യിൽ കറുത്ത വാച്ച് അണിഞ്ഞ തായും ദൃശ്യത്തിൽ കാണാം.
       കൊറോണ ഭീതിയിൽ ഓരോ വ്യാപാരിക്കും നഷ്ടങ്ങളുടെ കഥയാണ് പറയാനുള്ളത്.പഴയ രീതിയിൽ കച്ചവടം നടക്കാത്തതിനാൽ വ്യാപാരികൾ പ്രതിസന്ധിയിലാണ്.ഇതിനിടെയാണ് മോഷ്ടാവിനെ കുറിച്ചുള്ള വാർത്ത വ്യാപാരികൾക്ക് തലവേദനയാകുന്നത്.മോഷണം തുടർക്കഥയാകാതിരിക്കാൻ വ്യാപാരികൾ ജാഗരൂകരാകണം.പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ വേങ്ങര പൊലീസ്സ്റ്റേഷനുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാൻ തയ്യാറാകണം.


              വേങ്ങര പോപ്പുലർ ന്യൂസ്
              റിപ്പോർട്ടർ ;NSNM-PALANI


Post a Comment

0 Comments