Flash News

6/recent/ticker-posts

GCC_കോവിഡ്_വാർത്തകൾ

Views

.

📍 🇶🇦ഖത്തറില്‍ ഇന്ന് 251 പേര്‍ക്ക് കൊവിഡ്; 229 പേര്‍ രോഗമുക്തരായി.

✒️ഖത്തറില്‍ ഇന്ന് 251 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 229 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 123,893 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4846 പരിശോധനകളില്‍ നിന്നാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്.
         
അതേസമയം, ഖത്തറില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,834 പേരാണ്. 56 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

📍 🇰🇼കുവൈത്തില്‍ ഇന്ന് 676 പേര്‍ക്ക് കൊവിഡ്; നാല് മരണം.

✒️കുവൈത്തില്‍ ഇന്ന് 676 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 108,268 ആയി. ഇന്ന് നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 632 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 7,457 പേരാണ്. 139 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 630 പേര്‍ കൂടി കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 100,179 ആയി.

📍 🇦🇪യു.എ.ഇയില്‍ ഇന്ന് 1,061 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു,1,146 പേര്‍ രോഗമുക്തമായി.

✒️യു.എ.ഇയില്‍ ഇന്ന് 1,061 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 100,794 ആയി. ഇന്ന് 1,146 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 90,556 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 9,803 പേരാണ്. അതേസമയം, രാജ്യത്ത് ഇന്ന് ആറ് പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 435 ആയി.

📍 🇴🇲ഒമാനില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; മരണം 990 ആയി.

✒️ഒമാനില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 834 കേസുകള്‍ കൂടി കണ്ടെത്തിയതോടെ ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 102,648 ആയി. ഇന്ന് അഞ്ച് പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 990 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 10,383 കേസുകളാണ്. 210 പേര്‍ തീവ്രപരിചരണത്തിലാണ്. അതേസമയം, ഒമാനില്‍ ഇതുവരെ 91,275 പേര്‍ പൂര്‍ണമായി രോഗമുക്തി നേടിയിട്ടുണ്ട്.

📍 🇸🇦സഊദിയിൽ ഇന്ന് 477 വൈറസ് ബാധ, 557 രോഗമുക്തി, 25 മരണം...

✒️സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 557 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 25 രോഗികൾ മരണപ്പെടുകയും 477 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

മദീന 71, മക്ക 46, ഹുഫൂഫ് 36, യാമ്പു 29, റിയാദ് 28, ദമാം 22, അബഹ 21 ഇന്നത്തെ ചില കണക്കുകൾ.

9,708 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 932 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്....

ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 4,923 ആയും വൈറസ് ബാധിതർ 337,243 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 557 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 322,243 ആയും ഉയർന്നു.



Post a Comment

0 Comments