Flash News

6/recent/ticker-posts

വേങ്ങര മണ്ഡലത്തിലെ ഫാമിലി ഹെൽത്ത്‌സെന്ററായി ഉയർത്തിയ ഹോസ്പിറ്റലുകളുടെ സ്റ്റാഫ് പാറ്റേണും മറ്റു അധിക സൗകര്യങ്ങളും എത്രയും വേഗം ഏർപ്പെടുത്തണം അഡ്വ. KNA ഖാദർ MLA.

Views
വേങ്ങര മണ്ഡലത്തിലെ ഫാമിലി ഹെൽത്ത്‌സെന്ററായി ഉയർത്തിയ ഒതുക്കുങ്ങൽ, കണ്ണമംഗലം, ഊരകം എന്നീ ഹോസ്പിറ്റലുകളുടെ  സ്റ്റാഫ് പാറ്റേണും മറ്റു അധിക സൗകര്യങ്ങളും  എത്രയും വേഗം ഏർപ്പെടുത്തണം അഡ്വ. KNA ഖാദർ MLA.
വേങ്ങര നിയോജക മണ്ഡലത്തിലെ ഒതുക്കുങ്ങൽ, കണ്ണമംഗലം, ഊരകം എന്നീ പ്രൈമറി ഹെൽത്ത്‌ സെന്ററുകളെ ആർദ്രം മിഷന്റെ മൂന്നാം ഫേസിൽ ഉൾപെടുത്തി ഫാമിലി ഹെൽത്ത്‌ സെന്ററുകളായി ഉയർത്തി ഉത്തരവായിട്ടുണ്ട്. ഇത്തരത്തിൽ അപ്ഗ്രേഡ് ചെയ്തതിന്റെ ഗുണങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകണമെങ്കിൽ ഫാമിലി ഹെൽത്ത്‌ സെന്ററുകളിൽ നിഷ്‌കർഷിച്ചിട്ടുള്ള തരത്തിലുള്ള സ്റ്റാഫ് പാറ്റേണും മറ്റ് അധിക സൗകര്യങ്ങളും ഈ ആശുപത്രികളിൽ കൊണ്ട് വരേണ്ടതാണ്. ആയതിനാൽ ഒതുക്കുങ്ങൽ, കണ്ണമംഗലം, ഊരകം എന്നീ ഫാമിലി ഹെൽത്ത്‌ സെന്ററുകളിൽ മാനദണ്ഡപ്രകാരമുള്ള സ്റ്റാഫ് പാറ്റേണും മറ്റ് അധിക സൗകര്യങ്ങളും എത്രയും വേഗം  നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് അഡ്വ KNA ഖാദർ MLA കത്ത് നൽകി ആവശ്യപ്പെട്ടു.
എംഎൽഎയുടെ. നിർദ്ദേശപ്രകാരം. ഒതുക്കുങ്ങൽ ഫാമിലി. ഹെൽത്ത് സെൻറർ.   എൻഎച്ച് ുഎം എൻജിനീയർ സഹീർ. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ബീഫാത്തിമ. എംഎൽഎയുടെ പിഎ അസീസ് പഞ്ചിളി. ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കരീം പഞ്ചിളി. ഡോക്ടർ ഫൈറോസ്. ബാബുരാജ്. തുടങ്ങിയവർ സന്ദർശിച്ചു.


Post a Comment

0 Comments