Flash News

6/recent/ticker-posts

കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ടെക്നോളജി മുതലായ തൊഴിലധിഷ്‌ഠിത കോഴ്സുകൾ നടത്തുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി നൽകണം. അഡ്വ. KNA ഖാദർ MLA.

Views

സംസ്ഥാനത്ത് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ ടെക്നോളജി മുതലായ തൊഴിലധിഷ്ഠിത കോഴ്സുകൾ നടത്തുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊറോണയെ തുടർന്ന് ഏതാണ്ട് ഒരു വർഷക്കാലമായി അടഞ്ഞു കിടക്കുകയാണ്‌. ആയിരക്കണക്കിന് അധ്യാപകരും അനധ്യാപകരും ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും ഇന്ന് ഗുരുതരമായ സാമ്പത്തിക തകർച്ചയിലാണ്. മാസങ്ങളായി ഉപയോഗിക്കാത്തതിനാൽ ഇത്തരം സ്ഥാപനങ്ങളിലെ വിലയേറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കേടുവരുന്നതും ഉപയോഗിക്കുന്നില്ലെങ്കിൽ കൂടി ഇവർ അടക്കേണ്ടി വരുന്ന കറന്റ് ബില്ലും കെട്ടിടവാടകയും സ്ഥാപനം തുടങ്ങുന്നതിനായി എടുത്ത വായ്പകളുടെ തിരിച്ചടവും പലിശയും പിഴപലിശയും ഇവരുടെ മേൽ കടുത്ത ആഘാതം സൃഷ്ടിക്കുകയാണ്. അയതിനാൽ സ്ഥാപനങ്ങൾ അടച്ചിട്ടത് വഴി വരുമാനം നിലച്ച് ദുരിതത്തിലായ ഇവരെ ദുരിതബാധിതരായി പ്രഖ്യാപിക്കുന്നതിനും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഒരേ സമയം ഒരു നിശ്ചിത എണ്ണം വിദ്യാർത്ഥികളെ സാമൂഹിക അകലം പാലിച്ച് കൊണ്ട് പഠിപ്പിക്കാൻ ഇത്തരം സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനും വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അഡ്വ. KNA ഖാദർ MLA കത്ത് നൽകി ആവശ്യപ്പെട്ടു.


Post a Comment

0 Comments