Flash News

6/recent/ticker-posts

വേങ്ങരക്കാരുടെ പ്രവാസി കൂട്ടായ്മയായ വേങ്ങര ഏരിയ ഫ്രണ്ട്‌സ് അസോസിയേഷന്റെ [VAFA] നേതൃത്വത്തില്‍ വഫ ബ്ലഡ് ഡോണേഴ്സിന്റെ പ്രഥമ രക്തദാന ക്യാമ്പ് ലത്തീഫ ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു.

Views
ദുബായ്: വേങ്ങരക്കാരുടെ പ്രവാസി കൂട്ടായ്മയായ വേങ്ങര ഏരിയ ഫ്രണ്ട്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വഫ ബ്ലഡ് ഡോണേഴ്സിന്റെ പ്രഥമ രക്തദാന ക്യാമ്പ് ലത്തീഫ ഹോസ്പിറ്റലിൽ  സംഘടിപ്പിച്ചു. ദുബൈ, ഷാർജ, അജ്‌മാൻ, റാസൽ ഖൈമ എന്നീ എമിറേറ്റ്സുകളിൽ നിന്നുമായി 140 ൽ പരം ആളുകളുടെ പങ്കാളിത്തത്തോടെ 100 ഓളം പേര്‍ രക്‌തദാനം നിർവഹിക്കുകയും ചെയ്തു.
ജീവ കാരുണ്യ രംഗത്തും പ്രവാസി ക്ഷേമപ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുന്ന വഫയുടെ നേതൃത്വത്തില്‍ ദുബായ് ബ്ലഡ് ഡൊണേഷൻ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ
രക്തദാന ക്യാമ്പ് സാമൂഹ്യ പ്രവർത്തനങ്ങളിൽ വഫയുടെ പുതിയൊരു കാൽവെപ്പായി .
രക്തദാനം നിർവ്വഹിച്ചവരിൽ പകുതിയലധികം ആളുകൾക്കും അവരുടെ ആദ്യത്തെ രക്തദാനമായിരുന്നു എന്നത് രക്തം ദാനം നല്‍കൂ.. ഒരു ജീവൻ രക്ഷിക്കാൻ നിങ്ങൾക്കുമാവും എന്ന സന്ദേശവുമായി ആരംഭിച്ച പ്രചരണപരിപാടികൾ രക്തദാനത്തിന്റെ പ്രാധാന്യത്തെകുറിച്ചും ആവശ്യകതയെകുറിച്ചും നിരവധി ആളുകൾക്ക് ബോധ്യപ്പെടുത്താൻ സാധിച്ചു എന്നതിന്റെ നേർസാക്ഷ്യമായെന്ന് വഫ സംഘാടക സമിതി അറിയിച്ചു. രക്തദാനം നിർവ്വഹിച്ചവർക്കെല്ലാം സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
 വെള്ളിയാഴ്ച ഉച്ചക്ക് 12 മുതൽ ആരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിയോടെയാണ് സാമാപിച്ചത്.   പ്രോ​ഗ്രാം കോർഡിനേറ്റർ കുഞ്ഞിമുഹമ്മദ്, അബ്ദു സമദ്, ഷുഹൈബ് മനാട്ടി,സി എച്ച് സാലി, നിസാം കാപ്പൻ, നിസാർ കൊളക്കാട്ടിൽ, ഇകെ ജലീല്‍, നിയാസ് മോൻ, ജംഷീർ, ഷാജി, എകെഎം ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments