Flash News

6/recent/ticker-posts

ഐഫോണ്‍ 12 ഫോണുകള്‍ ഓര്‍ഡര്‍ ചെയ്ത് ഡെലിവറിക്ക് ശേഷം തട്ടിപ്പ്; യുവാവ് കുടുങ്ങിയത് ഇങ്ങനെ

Views
ബീജിംഗ്: വില കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കുന്ന കമ്പനിയായ ആപ്പിളിന്റെ നിലവിലെ ഏറ്റവും വിലയേറിയ ഫോണായ 12 പ്രോ മാക്‌സ് വാങ്ങാന്‍ ഒരു ലക്ഷത്തിലധികം രൂപ മുടക്കേണ്ടി വരും.

എന്നാല്‍ ഇത്തരത്തിലുള്ള 14 ഫോണുകളുമായാണ് കഴിഞ്ഞ ദിവസം ചൈനയില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ ഡെലിവറി ചെയ്യാന്‍ ഏല്‍പ്പിക്കപ്പെട്ട ഡെലിവറി ജീവനക്കാരന്‍ കടന്നുകളഞ്ഞത്.

ടാങ് എന്ന യുവാവാണ് ആപ്പിളിന്റെ ഔദ്യോഗിക സ്‌റ്റോറിലേക്ക് 14 ഐഫോണ്‍ 12 പ്രോ മാക്‌സ് ഡെലിവറി ചെയ്യുന്നതിനിടെ ഫോണുകളുമായി മുങ്ങിയത്. യുവാവിനെ പിടികൂടിയ പൊലീസ് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 

പിടിക്കപ്പെടുന്നതിന് മുമ്പ് തന്നെ ഫോണുകള്‍ വിറ്റ് ടാങ് അടിച്ചുപൊളിക്കുകയും ചെയ്തിട്ടുണ്ട്. ഫോണുകള്‍ ഔദ്യോഗിക സ്‌റ്റോറിലേക്ക് എത്തിക്കുന്നതിന് പകരം ടാങ് തന്നെ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു. അതിനുവേണ്ടി 10 യുവാന്‍ (112 രൂപ) സ്വന്തം കൈയ്യില്‍ നിന്നും അടക്കുകയും ചെയ്തു. പിന്നാലെയാണ് ടാങ് ഫോണുകളുമായി മുങ്ങിയത്.

പൊലീസ് പിടി കൂടുമ്പോള്‍ ബോക്‌സ് തുറക്കാത്ത കുറച്ചു ഫോണുകള്‍ യുവാവിന്റെ കയ്യില്‍ ഉണ്ടായിരുന്നു. 10 ഫോണുകളായിരുന്നു ടാങ്ങിന്റെ കൈയിലുണ്ടായിരുന്നത്. നാല് ഫോണുകള്‍ വിറ്റ് ടാങ് പരമാവധി ചെലവഴിക്കുകയും ചെയ്തിട്ടുള്ളതായി പൊലീസ് കണ്ടെത്തി.

കൈയ്യിലുണ്ടായിരുന്ന 14 ഫോണുകളില്‍ ഒന്ന് സ്വകാര്യ ഉപയോഗത്തിനായി മാറ്റിവെച്ചു. മറ്റൊന്ന് കടം വീട്ടാനായി സുഹൃത്തിന് നല്‍കി. മൂന്നാമത്തെ ഫോണ്‍ 9,500 യുവാന് (1,07,010 രൂപ) പണയം വെച്ചു. നാലാമത്തെ ഫോണ്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഡീലര്‍ക്ക് 7000 യുവാന് (78,849 രൂപ) വില്‍ക്കുകയും ചെയ്തു.

എന്നാല്‍ പണം ഒരുപാട് കൈയ്യിലെത്തിയതോടെ ടാങ്, വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങുകയും 600 യുവാന് (6,758) ഒരു ബി.എം.ഡബ്ല്യൂ ആഡംബര കാര്‍ വാടകക്കെടുത്ത് നഗരം ചുറ്റി അടിച്ചുപൊളിക്കുകയും ചെയ്തു.

എന്തായാലും സംഭവത്തിന് ശേഷം ടാങ്ങിനെ ഡെലിവറി കമ്പനി പിരിച്ചുവിട്ടിട്ടുണ്ട്. യുവാവിനെ ഒരിക്കലും തിരിച്ചെടുക്കാനാവാത്ത വിധം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. നിലവില്‍ ഫോണുകള്‍ മോഷ്ടിച്ചതിന് ടാങ്ങിനെതിരെ പൊലീസ് ക്രിമിനല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.


Post a Comment

0 Comments