Flash News

6/recent/ticker-posts

ലോക കപ്പ് 2022ന്റെ തീം രൂപകല്‍പന ചെയ്ത വിമാനം പുറത്തിറക്കി ഖത്തര്‍ എയര്‍വേയ്സ്

Views
ദോഹ: ഇതാദ്യമായി ഖത്തര്‍ ലോക കപ്പ് 2022ന്റെ തീം രൂപ കല്പന ചെയ്ത പ്രത്യേക വിമാനം പുറത്തിറക്കിയതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഫിഫയുമായി സഹകരിച്ചാണ് ദോഹയില്‍ പ്രത്യേക ലോക കപ്പ് തീം വിമാനം ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ പുറത്തിറക്കിയത്. 

ഖത്തര്‍ എയര്‍വേയ്സിന്റെ ഉടമസ്ഥതയിലുള്ള ബോയിങ് 777 വിമാനത്തിന്റെ പ്രത്യേക പ്രകാശന കര്‍മമാണ് ദോഹയില്‍ അരങ്ങേറിയത്. കൃത്യം രണ്ട് വര്‍ഷത്തിന് ശേഷം 2022 നവംബര്‍ 21നാണ് ഖത്തറില്‍ ലോക കപ്പ് ഫുട്ബാള്‍ അരങ്ങുണരുന്നത്.  ഖത്തര്‍ ലോക കപ്പിന്റെ ലോഗോയും ലോക കപ്പുമായി ബന്ധപ്പെട്ട മറ്റു തീമുകളുമാണ് വിമാനത്തിന്റെ രൂപകല്പനക്കായി ഉപയോഗിച്ചിരിക്കുന്നത്. 

വിമാനം പൂര്‍ണമായും ലോക കപ്പ് സംഘടനത്തിനായി ഉപയോഗിക്കുമെന്നും ഖത്തര്‍ ലോക കപ്പിന്റെ വിശ്വ മാനവികത അത് സഞ്ചരിക്കുന്ന നഗരങ്ങളില്‍ പ്രചരിക്കുമെന്നും വിമാന കമ്പനി അധികൃതര്‍ വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു. ലോക കപ്പ് ഒരുക്കങ്ങള്‍ക്കായി ഖത്തര്‍ പൂര്‍ണമായും തയ്യാറെടുത്തെന്ന് ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാഖിര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.


Post a Comment

0 Comments