Flash News

6/recent/ticker-posts

ദേശീയ പ​ണി​മു​ട​ക്ക് 25-ന് അർധരാത്രി മുതൽ

Views




കോഴിക്കോട്: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ, ക​ര്‍​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രും 25ന് ​അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ 26 അ​ര്‍​ധ​രാ​ത്രി വ​രെ​ പ​ണി​മു​ട​ക്കുമെന്ന് ട്രേ​ഡ് യൂ​ണി​യ​ന്‍ സം​യു​ക്ത സ​മി​തി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​കാ​ശ​പ്പെ​ട്ടു. 10 ദേ​ശീ​യ സം​ഘ​ട​ന​ക​ളും ബാ​ങ്കി​ംഗ്, ഇ​ൻ​ഷ്വ​റ​ന്‍​സ്, റെ​യി​ല്‍​വേ, കേ​ന്ദ്ര -സം​സ്ഥാ​ന ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്നാ​ണ് ദേ​ശീ​യ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​അ​വ​ശ്യ സേ​വ​ന മേ​ഖ​ല​യി​ലൊ​ഴി​കെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളും ക​ര്‍​ഷ​ക​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ളും അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലേ​തു​ള്‍​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ഴി​ക​ളും പ​ങ്കെ​ടു​ക്കും. അ​ന്ന് ന​ട​ക്കു​ന്ന യു​ജി​സി നെ​റ്റ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ പ​ണി​മു​ട​ക്ക് ബാ​ധി​ക്കി​ല്ലെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ എ​ള​മ​രം ക​രീം (സി​ഐ​ടി​യു,) അ​ഹ​മ​ദ് കു​ട്ടി ഉ​ണ്ണി​കു​ളം (എ​സ് ടി​യു), വി.​കെ. സ​ദാ​ന​ന്ദ​ന്‍ (എ​ഐ​യു​ടി​യു​സി), ബി​ജു ആ​ന്‍റ​ണി (ജെ​എ​ല്‍​യു), പി.​കെ. മു​കു​ന്ദ​ന്‍ (സി​ഐ​ടി​യു), വി​ജ​യ​ന്‍ കു​നി​ശേ​രി (എ​ഐ​ടി​യു​സി),മ​ന​യ​ത്ത് ച​ന്ദ്ര​ന്‍ (എ​സ്ടി​യു) തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.


Post a Comment

1 Comments

  1. മുടക്കൂ , സാറന്മാരേ മുടക്കൂ . വീണ്ടും വീണ്ടും പണികൾ മുടക്കൂ . കൊല്ലത്തിൽ ആറുമാസം പണിമുടക്കിയാലും നിങ്ങൾക്കൊക്കെ ജീവിക്കാൻ ബാക്കി ആറുമാസത്തെ വേതനം ധാരാളം മതിയാകും . പക്ഷെ വർഷത്തിൽ ഒരു മാസം തികച്ചു പോലും പണിയോ മതിയായ വേതനമോ ഇല്ലാതെ കഷ്ടപ്പെടുന്നവരെക്കുറിച്ചോ ആ തൊഴിലില്ലായിമയുടെ കാരണങ്ങളെക്കുറിച്ചോ നിങ്ങൾ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ ?

    ReplyDelete