Flash News

6/recent/ticker-posts

ടർഫുകൾ തുറക്കാൻ അനുവദിക്കണം

Views

   മലപ്പുറം : കോവിഡ് വ്യാപനംകൊണ്ട് അടച്ചിട്ട ജില്ലയിലെ ടർഫ് കോർട്ടുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ജില്ലാ ടർഫ് ഫുട്‌ബോൾ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

ജില്ലയിലെ നൂറുകണക്കിന് ടർഫ്‌കോർട്ടുകൾ എട്ടുമാസത്തിലേറെയായി പ്രവർത്തിക്കുന്നില്ല. ഇതോടെ ഉടമകൾ സാമ്പത്തികപ്രതിസന്ധിയിലാണ്. പലരും വൻതുക ലോണെടുത്ത് വാടകസ്ഥലത്താണ് ടർഫുകൾ തുടങ്ങിയത്.
ഇവർക്ക് വരുമാനമില്ലാത്തതിനാൽ ലോൺ തിരിച്ചടയ്ക്കാൻ കഴിയുന്നില്ല. കളി നടക്കാത്തതിനാൽ പല ടർഫുകളും കേടുവന്ന അവസ്ഥയിലാണ്. ഇവിടെ ജോലിചെയ്തിരുന്നവർക്ക് തൊഴിലും നഷ്ടമായിട്ടുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടർഫുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഭാരവാഹികൾ ജില്ലാകളക്ടർക്ക് നിവേദനം നൽകി. പത്രസമ്മേളനത്തിൽ എം.പി. ഫഹദ്, അഡ്വ. ഫസലുൽ ഹഖ് പറമ്പാടൻ, ഷിയാസ്, എം.ടി. നിയാസ്, മുഹമ്മദ് അബ്ദുൽ അൻവർ, അസ്‌ലഹ് എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments