Flash News

6/recent/ticker-posts

ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം; അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റാകും

Views
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും.അതേസമയം, ബുറെവി ചുഴലിക്കാറ്റ് ബുധനാഴ്ച്ച വൈകുന്നേരത്തോടെ ശ്രീലങ്കൻ തീരം തൊടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്.

മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗതയിലായിരിക്കും ബുറെവി കരയിൽ പ്രവേശിക്കുക. തുടർന്ന്,ശക്തി കുറഞ്ഞ് വ്യാഴാഴ്ച്ചയോടെ ചുഴലിക്കാറ്റ് കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. തെക്കൻ കേരളത്തിലും തെക്കൻ തമിഴ് നാട്ടിലും ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകി. ബുറെവിയുടെ പ്രഭാവത്താൽ നാളെ മുതൽ വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ ജാഗ്രത നിർദേശം നൽകി. തെക്കൻ കേരളത്തിൽ മഴ കനത്തേക്കുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലേർട്ടുംകോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടും നൽകി. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.


Post a Comment

0 Comments