Flash News

6/recent/ticker-posts

വേങ്ങര പോലീസ്സ്റ്റേഷൻ കെട്ടിടത്തിന് അഡ്വ കെ. എൻ. എ ഖാദർ എം. എൽ. എ ശിലാസ്ഥാപനം നടത്തി.

Views

വേങ്ങര പോലീസ് സ്റ്റേഷന് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന് അഡ്വ കെ. എൻ. എ  ഖാദർ എം. എൽ. എ  തറക്കല്ലിട്ടു. വേങ്ങര ബ്ലോക്ക്റോഡിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ഭൂമിയിൽ നിന്നും  എം. എൽ. എ യുടെ ഇടപെടൽ കാരണം 25 സെന്റ് സ്ഥലം പോലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം പണിയുന്നതിന് വിട്ടു കൊടുത്തിരുന്നു. എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.5കോടി ചിലവഴിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്. 48 വർഷത്തോളമായി വേങ്ങര പോലീസ് സ്റ്റേഷൻ വാടക കെട്ടിടത്തിലാണ് പ്രവൃത്തിക്കുന്നത്. എട്ടാംകല്ലിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ നിന്നും ഒഴിഞ്ഞു കിട്ടുന്നതിന് കെട്ടിട ഉടമ ഹൈ കോടതിയിൽ കേസ് ഫയൽ ചെയ്തു. കഴിഞ്ഞ മാസം സ്റ്റേഷൻ ഒഴിഞ്ഞു കൊടുക്കണമെന്ന് ഹൈ കോടതി ഉത്തരവിട്ടു. ഈ സാഹചര്യത്തിൽ എം. എൽ. എ സംസ്ഥാനസർക്കാരിനെ സമീപിച്ചെങ്കിലും ഫണ്ട്‌ ലഭിച്ചില്ല. ഇതിനെ തുടർന്നാണ് എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 2.5കോടി അനുവദിച്ചത്. സംസ്ഥാന മാതൃക പോലീസ് സ്റ്റേഷനാണ് വേങ്ങര സ്റ്റേഷൻ. എല്ലാ വിധ ആധുനിക സൗകര്യങ്ങളോട് കൂടിയാണ് പുതിയ കെട്ടിടം പണിയുന്നത്. ശിലാസ്ഥാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ. പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചാക്കീരി അബ്ദുൽ ഹഖ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌. വി.കെ കുഞ്ഞാലൻ കുട്ടി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌. സഫ്രീന അഷ്‌റഫ്‌ ഊരകം പഞ്ചായത്ത് പ്രസിഡന്റ്‌.കുപ്പേരി സുബൈദ എ.ആർ  നഗർ പഞ്ചായത്ത് പ്രസിഡന്റ്‌, ടി.കെ മൊയ്‌തീൻ കുട്ടി മാസ്റ്റർ, കെ.എ റഹീം, നഈം ചേറൂർ, കെ.കെ  രാമകൃഷ്ണൻ, എ.കെഎ നസീർ, ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ എ.  ശരീഫ്, ഹെഡ്കോട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ പ്രശാന്ത്, വേങ്ങര പോലീസ് സബ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ റഫീഖ്. എൻ,  അഡിഷണൽ എസ് ഐ എം പി  അബൂബക്കർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അബ്ദുൽ അസീസ് പറങ്ങോടത്ത്, മുജീബ് പൂക്കൂത്ത്, ഇ. മുഹമ്മദ്‌ ആലി, ഖാദർ പറമ്പിൽ, പുളിക്കൽ അബൂബക്കർ മാസ്റ്റർ, കൊമ്പത്തിയിൽ അബ്ദുറസാഖ്, ആവയിൽ ഉമ്മർഹാജി, അലി അക്ബർ പി.കെ, മുരളീധരൻ ടി.കെ പ്രൊജക്റ്റ്‌ മാനേജർ കെല്ല്, റവാസ് ആട്ടീരി, പുള്ളാട്ട് ബാവ തുടങ്ങിയവർ സംബന്ധിച്ചു.


Post a Comment

0 Comments